|    Dec 6 Tue, 2016 6:19 am
FLASH NEWS

പൊതുസ്ഥലം മലിനമാക്കല്‍; ശക്തമായ നടപടിക്ക് നിര്‍ദേശം

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: മാലിന്യമുക്ത കേരളം സൃഷ്ടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകര്‍ന്ന്, പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കാന്‍ ഇനി പോലിസ് ഇടപെടലും. പൊതുസ്ഥലങ്ങളില്‍ ഖരമാലിന്യങ്ങള്‍ കൊണ്ടിടുന്നവര്‍ക്കെതിരേയും മാലിന്യങ്ങളും മലിനജലവുമൊഴുക്കി ജലാശയങ്ങളും കനാലുകളും മലിനമാക്കുന്നവര്‍ക്കെതിരേയും പ്ലാസ്റ്റിക്കും അപകടകരമായ വിഷവസ്തുക്കളും പൊതുസ്ഥലങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കുന്നവര്‍ക്കെതിരേയും ശക്തമായ നടപടി കൈക്കൊള്ളാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.
പൊതുസ്ഥലങ്ങള്‍ മലിനമാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷ ന്‍ 269, 278 വകുപ്പുപ്രകാരവും കേരള പോലിസ് ആക്ട് 120 (ഇ) പ്രകാരവും നടപടി കൈക്കൊള്ളാനാണു നിര്‍ദേശം. ഇവയ്‌ക്കൊപ്പം കേരള മുനിസിപ്പല്‍ ആക്ട് (1994)ലെ സെക്ഷന്‍ 340(എ) ആന്റ് 340(ബി), 341 ആ ന്റ് 342 വകുപ്പുകള്‍, കേരള പഞ്ചായത്തീരാജ് ആക്ടിലെ (1994) 219(എ ന്‍), 219(ഒ), 219(പി) ആന്റ് 252 വകുപ്പുകള്‍പ്രകാരവും നടപടിയെടുക്കും. ശുചിത്വമിഷന്റെയും മറ്റു ബന്ധപ്പെട്ട ഏജന്‍സികളുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനം ആവിഷ്‌കരിച്ചിട്ടുള്ളത്. നാലുഘട്ടമായി ഇതു നടപ്പില്‍ വരുത്താനാണ് സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശം. ആദ്യഘട്ടമായി കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് അധികൃതര്‍, ശുചിത്വമിഷന്‍, ആരോഗ്യവകുപ്പ്, മറ്റു ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവരില്‍നിന്നായി ഓരോ പോലിസ് സ്റ്റേഷന്‍ പ്രദേശത്തും ഖരമാലിന്യങ്ങള്‍ കൂടുതലായി വലിച്ചെറിയപ്പെടുന്ന സ്ഥലങ്ങള്‍, വലിയതോതില്‍ ജലമലിനീകരണം നടക്കുന്ന സ്ഥലങ്ങള്‍, പ്ലാസ്റ്റിക്കും അപകടകരമായ പദാര്‍ഥങ്ങളും വലിയതോതില്‍ കത്തിച്ച് വായുമലിനീകരണമുണ്ടാക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച വിവരം ശേഖരിക്കും. തുടര്‍ന്ന് രണ്ടാംഘട്ടമായി ഇത്തരം സ്ഥലങ്ങളില്‍ റസിഡ ന്റ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായത്തോടെ മാലിന്യപ്രശ്‌നത്തിന്റെ സാമൂഹിക-ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങളും നിയമപ്രശ്‌നങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം സംഘടിപ്പിക്കും. അടുത്തഘട്ടത്തി ല്‍ ഇത്തരം സ്ഥലങ്ങളിലെ മലിനീകരണത്തോത് മറ്റ് ഏജന്‍സികളുടെ സഹായത്തോടെ വിലയിരുത്തി തുടര്‍ന്നും മലിനീകരണം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി മുന്നറിയിപ്പ് നല്‍കും. തുടര്‍ന്നും മാലിന്യങ്ങള്‍ വലിച്ചെറിയുകയോ ജല-വായു മലിനീകരണം നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടികള്‍ കൈക്കൊള്ളും.
സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, സിഐ, ഡിവൈഎസ്പി, ജില്ലാ പോലിസ് മേധാവിമാര്‍ എന്നിവര്‍ക്കായി ഓരോതലത്തിലുമുള്ള ഏകോപന നടപടികളും ഇതിന്റെ ഭാഗമായി നിര്‍ദേശിച്ചിട്ടുണ്ട്. റേഞ്ച് ഐജിമാര്‍, സോണല്‍ എഡിജിപിമാര്‍ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ട ചുമതല നിര്‍വഹിക്കണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day