|    Dec 9 Fri, 2016 5:29 am
FLASH NEWS

പൊതുസ്ഥലം കൈയേറി വിശ്രമകേന്ദ്ര നിര്‍മാണം; യുഡിഎഫ് വില്ലേജ് ഓഫിസ് ഉപരോധിച്ചു

Published : 9th November 2016 | Posted By: SMR

മണ്ണാര്‍ക്കാട്: കുമരംപുത്തുര്‍ പൊതോപ്പാടത്ത് പൊതു സ്ഥലത്ത് സിപിഎം വിശ്രമ കേന്ദ്രം നിര്‍മിക്കുന്നുവെന്നാരോപ്പിച്ച് യുഡിഎഫ് പയ്യനെടം വില്ലേജ് ഓഫിസ് ഉപരോധിച്ചു. വില്ലേജ് ഓഫിസര്‍ നല്‍കിയ സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് നിര്‍മ്മാണം നടത്തുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.  സ്‌റ്റോപ്പ് മെമ്മോ അവഗണിച്ചവര്‍ക്കെതിരേ നടപടി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഉപരോധത്തെ തുടര്‍ന്ന് അഡീഷനല്‍ തഹസില്‍ദാര്‍ സ്ഥലത്തെത്തി. വിശ്രമ കേന്ദ്രം നിര്‍മ്മിച്ച സ്ഥലം റവന്യൂ വകുപ്പിന്റെതല്ലെന്നും പഞ്ചായത്തിന്റെതാണെന്നും  അറിയിച്ചു. മൂന്ന് ദിവസത്തനകം നടപടി ഉണ്ടായില്ലെങ്കില്‍ സമാന രീതിയില്‍ കോണ്‍ഗ്രസും പാര്‍ട്ടി സ്ഥാപനങ്ങള്‍ നിര്‍മിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. നൗഫല്‍ തങ്ങള്‍, സൂര്യകുമാര്‍, അസീസ് പീച്ചരി, ജോസ് കൊല്ലിയില്‍, രാജന്‍ ആമ്പാടത്ത് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day