|    Dec 5 Mon, 2016 9:56 am
FLASH NEWS

പൊതുമരാമത്തിലെ അഴിമതി; 17 ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തു: മന്ത്രി സുധാകരന്‍

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ ഒരു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പെടെ 17 ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തുവെന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു.
ഏറ്റവുമധികം അഴിമതി നടക്കുന്ന ഡിപാര്‍ട്ട്‌മെന്റ് പൊതുമരാമത്താണെന്നും മന്ത്രി സൂചിപ്പിച്ചു. അഴിമതി തുടര്‍ന്നാല്‍ ചീഫ് എന്‍ജിനീയറായാലും തല്‍സ്ഥാനത്തുണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. നിലവില്‍ പണികള്‍ക്കായി അനുവദിക്കുന്ന തുകയുടെ 40 മുതല്‍ 50 ശതമാനംവരെ തുക മാത്രമേ വിനിയോഗിക്കുന്നുള്ളൂ. ബാക്കി തുകയില്‍ അഴിമതി നടക്കുന്നുണ്ട്. കോണ്‍ട്രാക്ടറുടെ പണം കൈമാറിയാല്‍ ബാക്കി തുക മുഴുവന്‍ വിനിയോഗിക്കുന്ന അവസ്ഥ വരാന്‍ ഉദ്യോഗസ്ഥര്‍ തന്നെ തീരുമാനിക്കണം. റോഡ് വെട്ടിമുറിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ സ്ഥലത്തുണ്ടായിരിക്കണമെന്ന കാര്യം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മാത്രമായി ഒരു ചീഫ് എന്‍ജിനീയറെ നിയമിക്കും. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലൊരു നടപടി. 5,000 കോടി രൂപ റോഡ് വികസനത്തിന് അടിയന്തരമായി ആവശ്യമുണ്ടെന്ന് ധനവകുപ്പിനെ അറിയിച്ചിട്ടുണ്ട്. 40,000 കിലോമീറ്റര്‍ റോഡാണ് അറ്റകുറ്റപ്പണി ചെയ്യാനുള്ളത്. എല്ലാ മണ്ഡലങ്ങളിലും അറ്റകുറ്റപ്പണികള്‍ക്കുള്ള തുക കൈമാറിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം 387.90 കോടി രൂപയും ദേശീയപാതകളുടെ വികസനത്തിന് 525 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ജില്ലാ അതിര്‍ത്തി പങ്കിടുന്ന ഇന്റര്‍ ഡിസ്ട്രിക്റ്റ് റോഡുകളുടെ കാര്യം പ്രത്യേകം പരിഗണിക്കും. ശുദ്ധീകരിച്ച ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, ജിയോടെക്‌സ്, കോണ്‍ക്രീറ്റ് എന്നിവയുപയോഗിച്ചുള്ള റോഡ് നിര്‍മാണം സംസ്ഥാനവ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day