|    Dec 8 Thu, 2016 9:28 pm
FLASH NEWS

പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു; അധികൃതര്‍ക്ക് നിസ്സംഗത

Published : 25th November 2016 | Posted By: SMR

ആലത്തൂര്‍: ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ കാവശ്ശേരി ഈടുവെടിയാലിനു സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. മാസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാവുമ്പോഴും പഞ്ചായത്തധികൃതര്‍ കണ്ട ഭാവം നടിച്ചിട്ടില്ല. കാവശ്ശേരി പഞ്ചായത്തിന്റെ പ്രധാന കുടിവെള്ള പദ്ധതിയായ ഗായത്രിപ്പുഴയിലെ വലിയ പറമ്പ് തടയണയില്‍ നിന്നും വക്കീല്‍പ്പടിയിലെ ടാങ്കിലേക്ക് വെള്ളം അടിച്ചു കയറ്റുന്ന പൈപ്പ് ലൈനാണ് രണ്ടിടങ്ങളിലായി പൊട്ടിയിരിക്കുന്നത്. സമീപത്തെ വ്യാപാരികള്‍ വെള്ളം പോവുന്നത് പുല്ല് വച്ച് അടച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day