|    Dec 3 Sat, 2016 7:07 pm
FLASH NEWS

പേ വാര്‍ഡുകള്‍ നിര്‍മിക്കാമെന്ന് സഹകരണ വകുപ്പ്

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണ വകുപ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ പേ വാര്‍ഡുകള്‍ നിര്‍മിക്കാന്‍ തയ്യാറാണെന്ന് മന്ത്രി എ സി മൊയ്തീന്‍ നിയമസഭയെ അറിയിച്ചു. കെ രാജന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കും. ഡെപ്പോസിറ്റ് കലക്ടര്‍മാര്‍ ഉള്‍പ്പെടെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ 15 വര്‍ഷമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നത് ആലോചിക്കും.
പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ കാര്‍ഷിക സേവന, ചെറുകിട വ്യവസായ മേഖലകളിലായി അനുബന്ധ യൂനിറ്റുകള്‍ ആരംഭിക്കും. സഹകരണ ഓഡിറ്റ്, സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമാക്കും. സഹകരണമേഖലയില്‍ അഞ്ചുവര്‍ഷത്തിനകം ഒരുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സണ്ണി ജോസഫ്, കെ മുരളീധരന്‍, പി ടി തോമസ് എന്നിവരെ അറിയിച്ചു. സഹകരണ വകുപ്പില്‍ സമ്പൂര്‍ണ ഇ-ഓഫിസ് പദ്ധതി നടപ്പാക്കും.  ഉത്തരവാദിത്ത ടൂറിസം പദ്ധതി വ്യാപിപ്പിക്കുന്നതിനായി റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day