|    Dec 2 Fri, 2016 11:32 pm
FLASH NEWS

പേഴ്‌സനല്‍ സ്റ്റാഫിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം: മേഴ്്‌സിക്കുട്ടിയമ്മ

Published : 25th November 2016 | Posted By: SMR

കോട്ടയം: രാമഭദ്രന്‍ കൊലക്കേസില്‍ തന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗത്തെ അറസ്റ്റ് ചെയ്ത നടപടി അറിഞ്ഞത് ടെലിവിഷനിലൂടെയാണെന്നും നടപടി രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസിന്റെ കാര്യത്തില്‍ തുറന്ന മനസ്സാണുളളത്. ആര്‍ക്കും ഉത്ക്കണ്ഠ വേണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
കേസ് പൊടുന്നനെ വന്നു. ആറു വര്‍ഷമായി കേസ് നടക്കുന്നു. പ്രതിയായപ്പോഴല്ല സ്റ്റാഫില്‍ എടുത്തത്. അപ്പോള്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നില്ല. പൊടുന്നനെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. തങ്ങള്‍ ആരെയും സംരക്ഷിക്കില്ല. ആരെയും കുരിശിലേറ്റാനുമില്ല. ഈ വിഷയത്തില്‍ ഈ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ പേരില്‍ തന്റെ രാജി ആവശ്യപ്പെടുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും സ്റ്റാഫിനെ ഒഴിവാക്കണമോയെന്ന് വസ്തുത അന്വേഷിച്ചശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day