|    Dec 6 Tue, 2016 2:06 am
FLASH NEWS

പേരാമ്പ്ര-ചാനിയംകടവ് റോഡ് തകര്‍ന്നു

Published : 26th November 2016 | Posted By: SMR

പേരാമ്പ്ര: തകര്‍ന്നുകിടക്കുന്ന പേരാമ്പ്ര- ചാനിയംകടവ് റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമുണ്ടാവാത്തതിനാല്‍ എരവട്ടൂര്‍ നിവാസികളുടെ യാത്രാ ദുരിതത്തിന് ഇനിയും പരിഹാരമായില്ല. പേരാമ്പ്ര ഹൈസ്‌കൂള്‍ ഭാഗം മുതല്‍ തിരുവള്ളൂര്‍ വരെ തകര്‍ന്ന അവസ്ഥയിലാണ് റോഡ്. ഇതില്‍ ഹൈസ്‌കൂള്‍ ഭാഗത്ത് തുടങ്ങുന്ന റോഡിന്റെ എരവട്ടൂര്‍ ജങ്ഷന്‍, പള്ളിമുക്ക്, കനാല്‍ മുക്ക് പ്രദേശങ്ങളും പന്നിമുക്ക് ഭാഗത്തും റോഡ് തീര്‍ത്തും തകര്‍ന്ന നിലയില്‍ കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. പേരാമ്പ്രയില്‍ നിന്ന് ചാനിയംകടവ് വഴി വടകരയ്ക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഒന്നര മണിക്കൂര്‍ വേണം വടകരയില്‍ എത്താന്‍. ഹൈസ്‌കൂള്‍ കഴിഞ്ഞ ശേഷം റോഡ്, വയല്‍ പ്രദേശങ്ങളുള്‍പ്പെടുന്ന താഴ്ന്ന ഭാഗത്തുകൂടിയാണ് പോവുന്നത്. കഴിഞ്ഞ മഴക്കാലത്ത് റോഡില്‍ വെള്ളം കയറി വലിയ ഗര്‍ത്തങ്ങളും കുണ്ടും കുഴിയും രൂപപ്പെട്ടിരുന്നു. നാട്ടുകാര്‍ സംഘടിച്ചും പഞ്ചായത്ത് മേല്‍നോട്ടത്തിലും ക്വാറി വെയ്സ്റ്റും കുട്ടക്കല്ലുകളും നിറച്ചതോടെയാണ് അല്‍പം ആശ്വാസം ലഭിച്ചത്. ദിനംപ്രതി ആവള, ജനകീയ മുക്ക് ഉള്‍പ്പെടെ വടകരയിലേക്കും തിരിച്ചും പേരാമ്പ്രയില്‍ നിന്ന് അമ്പതോളം ബസ് സര്‍വീസ് നടത്തുന്നുണ്ട്. ചെറുവണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന ഒട്ടേറെ ജീപ്പുകളും ഈ റൂട്ടിലുടെ സഞ്ചരിക്കുന്നു. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആവള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിരവധി യൂപി സ്‌കൂളുകള്‍, പേരാമ്പ്രയിലെ പാരലല്‍ കോളജുകള്‍, സികെജി ഗവ.കോളജ് ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ ഏറെ ത്യാഗം സഹിച്ച് വേണം ക്ലാസില്‍ എത്താന്‍.പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്, ഹൈസ്‌കൂള്‍ ഭാഗത്ത് നിന്ന് തുടങ്ങുന്ന ഭാഗം മുതല്‍ ഉയര്‍ത്തി നവീകരിച്ചെങ്കില്‍ മാത്രമേ എരവട്ടൂര്‍ ഭാഗത്തെ വെള്ളക്കെട്ടും കുണ്ടും കുഴിയും ഒഴിവാകുകയുള്ളു. പേരാമ്പ്രയുടെ ജനപ്രതിനിധിയായ തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഇക്കഴിഞ്ഞ ബജറ്റില്‍ 15 ലക്ഷം രൂപ പേരാമ്പ്ര-ചാനിയംകടവ് റോഡ് നവീകരണത്തിന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അരക്കോടി രൂപയിലേറെ തുക ചെലവ് വരുന്ന പ്രവൃത്തിയാണിതെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day