|    Dec 7 Wed, 2016 2:03 pm
FLASH NEWS

പേരാമ്പ്രയിലെ ട്രാഫിക്ക് പരിഷ്‌കാരം; 30ന് വ്യാപാരി ഹര്‍ത്താല്‍

Published : 23rd November 2016 | Posted By: SMR

പേരാമ്പ്ര: ട്രാഫിക്ക് പരിഷ്‌കരണം മൂലം വ്യാപാരികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 30ന് കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും. കച്ചവടക്കാരുടെ പ്രയാസങ്ങള്‍ മനസിലാക്കുന്നതില്‍ ഗ്രാമപ്പഞ്ചായത്തും പോലിസും വീഴ്ച്ചവരുത്തിയ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍. പട്ടണത്തില്‍ വാഹനം നിര്‍ത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തതിനാല്‍ വ്യാപാരം തീരെ ഇല്ലാതായപ്പോഴാണ് പ്രശ്‌നപരിഹാരമുണ്ടാവണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടത്. കച്ചവടക്കാര്‍ക്ക് അനുകൂലമായ രീതിയില്‍ ട്രാഫിക്ക് സംവിധാനം ക്രമീകരിക്കുമെന്ന ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലും കൂടിയാണ് ഹര്‍ത്താല്‍. രാവിലെ 11ന് ഗ്രാമപ്പഞ്ചായത്ത് ഓഫിസിലേക്ക് വ്യാപാരികള്‍ മാര്‍ച്ച് നടത്തും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ ടി നസിറുദ്ധീന്‍ ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day