|    Dec 10 Sat, 2016 2:39 am
FLASH NEWS

പേട്ട സ്‌കൂള്‍-കപ്പപറമ്പ് റോഡ് പുനര്‍നിര്‍മിക്കുന്നു

Published : 11th November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: അഞ്ചു വര്‍ഷമായി തകര്‍ന്ന് കിടക്കുന്ന കാഞ്ഞിരപ്പള്ളി നഗരത്തിലെ പ്രധാന പാതയായ പേട്ട സ്‌കൂള്‍-കപ്പപറമ്പ് റോഡ് പുനരുദ്ധരിച്ച് ഉടന്‍ സഞ്ചാരയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അറിയിച്ചു. പിഡബ്ല്യുഡി ഏറ്റെടുത്ത റോഡ് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് ഗതാഗത യോഗ്യമാക്കുന്നത്. കുണ്ടും കുഴിയുമായി കാല്‍നട യാത്രക്കാര്‍ക്കു പോലും അസാധ്യമായിരുന്ന പതാ അടിയന്തരമായി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ നിരവധി തവണ പ്രക്ഷോഭ സമരങ്ങള്‍ നടത്തിയിരുന്നു. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ സഞ്ചരിക്കുന്ന ദുഷ്‌കരം പിടിച്ച പാതയില്‍ പത്തോളം സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ നൂറു കണക്കിനു വാഹനങ്ങള്‍ ഇതുവഴി കടന്നു പോവുന്നുണ്ട്. നിരവധി തവണ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ശ്രമഫലമായി കുണ്ടും കുഴികളും മണ്ണിട്ടും കോണ്‍ക്രീറ്റ് ചെയ്തും സഞ്ചാര യോഗ്യമാക്കിയിട്ടുള്ള ഈ പാത നന്നാക്കുന്നതിനായി അധികാരികള്‍ 25 ലക്ഷം അനുവദിച്ചതില്‍ എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.പാതയുടെ പുനരുദ്ധാരണത്തിനായി ഡോ. എന്‍ ജയരാജ് എംഎല്‍എയാണ് 25 ലക്ഷം രൂപ ഫണ്ടില്‍ നിന്ന് അനുവദിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day