|    Dec 7 Wed, 2016 7:57 pm
FLASH NEWS

പെറുവിന്റെ കുഞ്ഞുപുസ്തകങ്ങള്‍ ശ്രദ്ധേയമാവുന്നു

Published : 3rd November 2016 | Posted By: SMR

കബീര്‍  എടവണ്ണ

ഷാര്‍ജ: വിജ്ഞാനത്തിന്റെ സത്ത് എന്ന ആമുഖത്തോടെ ലോകെത്ത ഏറ്റവും ചെറിയ പുസ്തകങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ലാറ്റിനമേരിക്ക ന്‍ രാജ്യമായ പെറുവില്‍ നിന്നുള്ള മിനി ബുക്‌സ് എന്ന സ്റ്റാള്‍ 35ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെ മുഖ്യ ആകര്‍ഷണമാകുന്നു. കുടില്‍ വ്യവസായമായിട്ടാണ് പുസ്തങ്ങകള്‍ നിര്‍മിക്കുന്നതെന്ന് മാര്‍ക്കറ്റിങ് മാനേജര്‍ ലൂയിസ് എന്റിക് തേജസിനോട് പറഞ്ഞു. ഏറ്റവും ചെറിയ പുസ്തകത്തിന് ഒരു സെമീ വീതിയും രണ്ടു സെമീ നീളവുമാണുള്ളത്. പെറുവിന്റെ മാതൃഭാഷയായ സ്പാനിഷ് ഭാഷയിലാണ് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏറ്റവും ചെറിയ പുസ്തകത്തിന് 200 രൂപയാണ് വില.
പ്രധാനപ്പെട്ട ചടങ്ങുകളില്‍ സമ്മാനമായി നല്‍കാനാണ് കൂടുതല്‍ പേരും ഈ പുസ്തകങ്ങള്‍ വാങ്ങുന്നതെന്ന് ലൂയിസ് പറഞ്ഞു. പുസ്തകത്തിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ബ്രസീലിലാണ്. ഇറ്റലി, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭാഷയില്‍ നിന്നും ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്ക് കൂടുതല്‍ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്.
45 വര്‍ഷം മുമ്പ് പുസ്തകപ്രേമിയും എന്‍ജിനീയറുമായ ആല്‍ബര്‍ട്ട് പോളോ ആണ് കവിത, ചരിത്രം, പാചകം, സാഹസികം തുടങ്ങിയ വിവിധ മേഖലകളിലുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് ഈ സ്ഥാപനത്തിനു തുടക്കമിട്ടത്. ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുമ്പോഴും കൈ കൊണ്ട് നിര്‍മിച്ച ഈ പുസ്തകങ്ങള്‍ക്ക് മൂല്യം കൂടുതലാെണന്ന് അദ്ദേഹം പറഞ്ഞു. ഉല്‍പാദനത്തിനു ചെലവ് കൂടുന്നതുകൊണ്ട് പുസ്തകത്തിനു വിലയും അല്‍പം കൂടുതലാണ്.  അടുത്ത വര്‍ഷം ന്യൂഡല്‍ഹിയില്‍ നടക്കുന്ന രാജ്യാന്തര പുസ്തകമേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day