|    Dec 6 Tue, 2016 11:33 am
FLASH NEWS

പെരുന്നാളിന് ഇന്ന് കൊടിയിറങ്ങും ; തീര്‍ത്ഥാടക സംഗമത്താല്‍ പരുമല ഭക്തിസാന്ദ്രം

Published : 2nd November 2016 | Posted By: SMR

മാന്നാര്‍: പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ ഓര്‍മപെരുന്നാളിന്റെ പ്രധാന ദിനമായിരുന്ന ഇന്നലെ തീര്‍ത്ഥാടക സംഘങ്ങളുടെ സംഗമത്താല്‍ പരുമല ഭക്തി സാന്ദ്രമായി. വിശ്വാസത്തിന്റെ അലച്ചാര്‍ത്തായി രാവിലെ മുതല്‍ പദയാത്ര സംഘങ്ങള്‍ എത്തുന്നു. സന്ധ്യയായതോടെ പരുമല ഗ്രാമം തീര്‍ത്ഥാടകരാല്‍ നിറഞ്ഞു. രാവിലെ ഡോ. മാത്യുസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകീട്ട് തീര്‍ത്ഥാടക സംഗമവും പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷങ്ങളുടെ ഉത്ഘാടനവും നടന്നു. തുടര്‍ന്ന് 144 മണിക്കൂര്‍ നീണ്ട് നിന്ന അഖണ്ഡ പ്രര്‍ഥനയുടെ സമാപനം നടന്നു. വൈകീട്ട് പരിശുദ്ധ കാതോലിക്കാ ബാവയേയും മറ്റ് തിരുമേനിമാരെയും സന്ധ്യാ നമസ്‌കാരത്തില്‍ പങ്കെടുക്കാനായി പള്ളി മേടയില്‍ നിന്നു പള്ളിയിലേക്ക് ആനയിച്ചു. പെരുന്നാള്‍ സന്ധ്യാ നമസ്‌കാരത്തിന് ശേഷം പള്ളിക്ക് മുകളിലായി പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നിന്ന് കാതോലിക്കാ ബാവ വിശ്വാസികള്‍ക്ക് ശ്ലൈഹീക വാഴ്‌വ് നല്‍കി. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ നടന്നു. ആയിരക്കണക്കിനു വിശ്വാസികളാണ് കത്തിച്ച മെഴുകുതിരിയും മുത്തുക്കുടകളും കുരിശുകളും ഏന്തി റാസയില്‍ പങ്കെടുത്തത്. തുടര്‍ന്ന് നടന്ന ഭക്തിഗാനസുധയൊടെ പ്രധാന പെരുന്നാളിന്റെ ഒന്നാം ദിനത്തിലെ ചടങ്ങുകള്‍ സമാപിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നിന് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ പ്രധനാ കാര്‍മികത്വത്തില്‍ പള്ളിയിലും തുടര്‍ന്ന് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ ചാപ്പലിലും വിശുദ്ധ കുര്‍ബാന. 8.30ന് പള്ളിയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ  പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തിലും ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് എന്നി മെത്രാപ്പോലീത്താമാരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന. തുടര്‍ന്ന് കബറിങ്കലില്‍ ധൂപ പ്രര്‍ഥന, ശ്ലൈഹീക വാഴ്‌വ്, ശ്രാദ്ധ സദ്യ എന്നിവ നടക്കും. ഉച്ചയ്ക്ക് 12ന്  മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡെക്‌സ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അധ്യക്ഷനായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഭക്തിനിര്‍ഭരമായ റാസയോടെ പരുമല പെരുന്നാളിന് കൊടിയിറങ്ങും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day