|    Dec 5 Mon, 2016 10:01 pm
FLASH NEWS

പെരിയാറില്‍ വഞ്ചി മുങ്ങി രണ്ടു യുവാക്കള്‍ മരിച്ചു

Published : 25th November 2016 | Posted By: SMR

കോതമംഗലം: പാലമറ്റം കാളക്കടവില്‍ പെരിയാറില്‍ വഞ്ചി മുങ്ങി രണ്ടുപേര്‍ മരിച്ചു. പാലമറ്റം സ്വദേശികളായ കുന്നംകുഴയ്ക്കല്‍ ജോബിന്റെ മകന്‍ ജിന്‍സ് (23), പുതുവാന്‍കുന്നേല്‍ ജോയിയുടെ മകന്‍ എബിന്‍ (22) എന്നിവരാണു മരിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണു നാടിനെ നടുക്കിയ അപകടം. പാലമറ്റം സ്വദേശികളും സുഹൃത്തുക്കളുമായ പുനത്തില്‍  അഖില്‍(23), പുത്തന്‍പുരയ്ക്കല്‍ ധനേഷ്(17) എന്നിവരോടൊപ്പം കുളിക്കാന്‍ പുഴയില്‍ പോയതായിരുന്നു ഇവര്‍. ധനേഷിന്റെ ഉടമസ്ഥതയിലുള്ള ചെറിയ ഫൈബര്‍ ബോട്ടില്‍ തട്ടേക്കാട് പക്ഷിസങ്കേതത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് പോയി മടങ്ങുകയായിരുന്നു. പുഴയുടെ മറുഭാഗത്തുനിന്ന് 50 മീറ്ററോളം എത്തിയപ്പോഴായിരുന്നു വഞ്ചി മുങ്ങിയത്. ജിന്‍സിനൊഴികെ മറ്റുള്ളവര്‍ക്കു നന്നായി നീന്തല്‍ അറിയാമായിരുന്നു. ബഹളം കേട്ട് സമീപത്ത് വഞ്ചിയില്‍ മീന്‍പിടിക്കുകയായിരുന്ന മേറ്റിത്തിട്ടയില്‍ ഷിജു സ്ഥലത്തെത്തി ധനേഷിനെയും അഖിലിനെയും രക്ഷപ്പെടുത്തിയെങ്കിലും മറ്റുരണ്ടുപേരും പുഴയില്‍ മുങ്ങിത്താഴ്ന്നിരുന്നു. വിവരമറിഞ്ഞെത്തിയ കോതമംഗലം പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രണ്ടു മണിക്കൂറിലധികം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മൃതദേഹങ്ങള്‍ കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ജിന്‍സിന്റെ മാതാവ് ലൂസി, സഹോദരങ്ങള്‍: ജിന്റോ, ജിന്‍സി. എബിന്റെ മാതാവ് ബീന, സഹോദരന്‍: ജിബിന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day