|    Dec 9 Fri, 2016 6:59 pm
FLASH NEWS

പെന്‍ഷന്‍ ഫോറംനശിപ്പിച്ചു; വാര്‍ഡ് കൗണ്‍സിലര്‍ക്ക് എതിരേ പരാതി

Published : 28th November 2016 | Posted By: SMR

പൊന്നാനി: പെന്‍ഷന്‍ ഡാറ്റാ എന്‍ട്രി ഫോറം വാര്‍ഡ് കൗണ്‍സിലര്‍ കീറി നശിപ്പിച്ചതായി പരാതി. നഗരസഭയിലെ 36ാം വാര്‍ഡ് കൗണ്‍സിലറായ പാലക്കല്‍ സൈനബക്കെതിരെയാണ് വോട്ടര്‍മാര്‍ രംഗത്ത് വന്നിരിക്കുന്നത്. എഡിഎസ് മുഖേനയാണ് ഫോമുകള്‍ വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്തിയിരുന്നത്. 25 നായിരുന്നു ഫോമുകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തിയ്യതി. എന്നാല്‍ 24ാം തിയ്യതി വരെ 34ാം വാര്‍ഡില്‍ ഫോമുകള്‍ വിതരണത്തിനെത്തിയിരുന്നില്ല.ഇതേതുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ വാര്‍ഡിലെ പരിമിതമായ അംഗങ്ങള്‍ക്ക് മാത്രം വിതരണം ചെയ്തു. പൂരിപ്പിച്ച ഫോമുകള്‍ വാര്‍ഡ് കൗണ്‍സിലറുടെ അടുക്കല്‍ എത്തിയപ്പോഴാണ് ധിക്കാരപരമായ നടപടിയുണ്ടായതെന്നാണ് പരാതി. കൗണ്‍സിലര്‍ അറിയാതെ ഫോമുകള്‍ വിതരണം ചെയ്തതാണ് കൗണ്‍സിലറെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ കൗണ്‍സിലര്‍ കീറിക്കളയുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day