|    Dec 9 Fri, 2016 11:16 am

പെന്‍ഷന്‍ തുക ലഭിച്ചില്ല; പത്മനാഭന് മരുന്ന് വാങ്ങാനായില്ല

Published : 2nd December 2016 | Posted By: SMR

കാസര്‍കോട്: ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ തുക ലഭിക്കാത്തത് കാരണം വൃദ്ധന് മരുന്ന് വാങ്ങാനായില്ല. മധൂര്‍ പറക്കില സ്വദേശിയും റിട്ട. ഉദ്യോഗസ്ഥനുമായ പത്മനാഭനാ(80)ണ് പെന്‍ഷന്‍ ലഭിക്കാതിരുന്നത്. എല്ലാമാസവും ഒന്നിന് ട്രഷറിയിലെത്തി പെന്‍ഷന്‍ തുകയുടെ ചെക്ക് മാറുകയായിരുന്നു പതിവ്. ഇന്നലെ പതിവ് പോലെ പെന്‍ഷനായി ട്രഷറിയിലെത്തിയപ്പോള്‍ പെന്‍ഷന്‍ തുകയായ 11,600 രൂപയുടെ ചെക്ക് നല്‍കിയപ്പേഴാണ് ജീവനക്കാര്‍ പറയുന്നത് 10,000 രൂപത്ത് താഴെയുള്ള ചെക്ക് മാറി നല്‍കാനാണ് നിര്‍ദ്ദേശമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ പണം ഇല്ലാതെ ചെക്കുമായി ഇദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. പെന്‍ഷന്‍ തുക ലഭിച്ചാല്‍ വാര്‍ധക്യ സഹജമായ അസുഖത്തിനുള്ള മരുന്ന് വാങ്ങാനും അത്യാവശ്യം വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി കൊണ്ടുപോകാനുള്ളത് മുടങ്ങിയതോടെ ഇദ്ദേഹത്തിന് വീട്ടിലേക്ക് വെറും കൈയോടെ മടങ്ങേണ്ടി വന്നു. ഇത്തരം നിരവധി പേരാണ് ഇന്നലെ ട്രഷറികളില്‍ നിന്ന് നിരാശയോടെ തിരിച്ചുപോയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day