|    Dec 11 Sun, 2016 3:50 am

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന പിതാവ് അറസ്റ്റില്‍

Published : 23rd November 2016 | Posted By: SMR

കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഢിപ്പിക്കുന്നതിന്് കൂട്ടുനിന്ന പിതാവിനെ അറസ്റ്റ്‌ചെയ്തു. കേസിലെ മൂന്നാംപ്രതിയായ സത്യനാണ് അറസ്റ്റിലായത്. 2014 ഏപ്രിലിലായിരുന്നു സംഭവം. അന്നു മുതല്‍ ഇയാള്‍  ഒളിവിലായിരുന്നു. ചടയമംഗലം ഭാഗത്ത് ഒളിവില്‍ താമസിക്കുന്നതായി കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറിന് കിട്ടിയരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒന്നും രണ്ടും പ്രതികളായ രതീഷ്‌കുമാറിനേയും മനോഹരന്‍ എന്നുവിളിക്കുന്ന രത്‌നാകരനേയും മുമ്പ് അറസ്റ്റ്‌ചെയ്തിരുന്നു. കൂട്ടുകാരനെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുവന്ന് 16 വയസ്സുകാരിയായ സ്വന്തം മകളുടെ മുറിയിലേയ്ക്ക് കയറ്റിവിട്ടശേഷം കതകടച്ച് വെളിയില്‍ കാവല്‍ നില്‍ക്കുകയായിരുന്നു ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക