|    Dec 6 Tue, 2016 8:29 am
FLASH NEWS

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി; യുവാവിനെതിരേ കേസ്

Published : 11th November 2016 | Posted By: SMR

ഏലപ്പാറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ യുവാവിനെ പോലിസ് തിരയുന്നു. ഏലപ്പാറ സ്വദേശി മണികണ്ഠനെയാണ് തിരയുന്നത്. ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഏഴു ദിവസങ്ങളായി ചികത്സയില്‍ കഴിഞ്ഞു വന്നിരുന്ന പെണ്‍കുട്ടിയെയാണ് തട്ടികൊണ്ടു പോയത്. വ്യാഴാഴ്ച നാലുമണിയോടെ ഓട്ടോറിക്ഷയിലെത്തിയ യുവാവും സംഘവും ആശുപത്രിയിലെത്തി പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹോദരനേയും ആശുപത്രി ജീവനക്കാരിയേയും മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയുമായി കടന്നതെന്നാണ് ആശുപത്രി അധികൃതരും പെണ്‍കുട്ടിയുടെ രക്ഷിതാക്കളും പീരുമേട് പോലിസില്‍ നല്‍കിയ പരാതി .തുടര്‍ന്ന് പീരുമേട് എസ് ഐ ചാര്‍ളിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പെണ്‍കുട്ടിയെ യുവാവിന്റെ വീട്ടില്‍ നിന്നു കണ്ടെത്തി. യുവാവ് ഒളിവിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day