|    Oct 27 Thu, 2016 2:39 am
FLASH NEWS

പെണ്‍കുട്ടിയുടെ കൊലപാതകം; യുവതിയുടെ ബന്ധങ്ങളെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന

Published : 28th January 2016 | Posted By: SMR

ആറ്റിങ്ങല്‍: കാമുകിയ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ യുവതിയുടെ ബന്ധങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണെന്ന് സൂചന. വെഞ്ഞാറമൂട് പാലംകോണം സൂര്യാഭവനില്‍ ശശിധരന്‍നായരുടെ മകള്‍ സൂര്യ എസ് നായരെയാണ് പട്ടാപ്പകല്‍ കാമുകന്‍ വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശി ഷിജു വെട്ടിക്കൊലപ്പെടുത്തിയത്.
ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. നഴ്‌സിങ് കോഴ്‌സ് പാസായ ശേഷം സ്വകാര്യ ആശുപത്രിയില്‍ സൂര്യ ജോലിയില്‍ പ്രവേശിച്ചതിനോട് ഷിജുവിന് യോജിപ്പില്ലായിരുന്നു. മാത്രമല്ല സൂര്യക്ക് മറ്റുചില യുവാക്കളുമായി ബന്ധമുണ്ടെന്ന സംശയവും ഷിജുവിനുണ്ടായിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നു. ഒടുവി ല്‍ ഷിജുവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സൂര്യ ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചു. സൂര്യയെ വിവാഹം കഴിക്കാമെന്ന ഉറപ്പിന്‍മേലായിരുന്നു തീരുമാനം.
എന്നാല്‍ സൂര്യയുടെ വീട്ടുകാര്‍ വിവാഹത്തിന് താല്‍പ്പര്യം കാണിച്ചില്ല. ഷിജുവിനേക്കാള്‍ പ്രായക്കൂടുതലുള്ളതിനാല്‍ വിവാഹം സാധ്യമല്ലെന്ന് സൂര്യയുടെ വീട്ടുകാര്‍ നിലപാടെടുത്തു. ഇതേച്ചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ പ്രശ്‌നമുണ്ടാവുകയും സൂര്യയുടെ ബന്ധുക്കള്‍ ഷിജുവിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. നാലുദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ചൊവ്വാഴ്ച വൈകീട്ട് സൂര്യയെ ഫോണില്‍ ബന്ധപ്പെട്ട ഷിജു ഇന്നലെ രാവിലെ വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെത്താനും പറഞ്ഞു.
ഇതനുസരിച്ച് തന്റെ സ്‌കൂട്ടറിലെത്തിയ സൂര്യ വാഹനം കെഎസ്ആര്‍ടിസി സ്റ്റാന്റിന് പിന്നില്‍വച്ച ശേഷം ഷിജുവുമായി ആറ്റിങ്ങലിലേക്ക് പോയി. എന്നാല്‍ സൂര്യയെ കൊല്ലാന്‍ തീരുമാനിച്ചു തന്നെയാണ് ഷിജു എത്തിയതെന്നാണ് പിന്നീടുള്ള സംഭവങ്ങല്‍ തെളിയിക്കുന്നത്. ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തെ ചെറിയ റോഡലൂടെ ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് ഇവര്‍ പോകുന്നത് ചിലര്‍ കണ്ടിരുന്നു.
ഷിജു പറയുന്നത് സൂര്യ അനുസരിക്കില്ലെന്നുള്ള ഘട്ടം വന്നപ്പോള്‍ ഷിജു ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച കത്തിയെടുത്ത് സൂര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഒറ്റവെട്ടില്‍ തന്നെ സൂര്യ നില വിളിച്ചു കൊണ്ട് നിലത്ത് വീണു. ബഹളംകേട്ട് സമീപവാസികള്‍ ഓടിയെത്തുമ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്.
ഉടനെ തന്നെ വിവരം പോലിസില്‍ അറിയിച്ചു. ഇതിനിടെ വെട്ടാനുപയോഗിച്ച കത്തിയുമായി ഷിജു സ്ഥലംവിട്ടു. പിന്നീട് കത്തി ഉപേക്ഷിച്ച് കൊല്ലത്ത് എത്തി ജില്ലാ ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തു. ഇവിടെവച്ച് ഉറക്ക ഗുളികകള്‍ കഴിച്ചശേഷം കൈത്തണ്ടിയിലെ ഞരമ്പ് മുറിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഒരു ലോഡ്ജ് ജീവനക്കാര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരൂന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള ഷിജുവിനെ പോലിസ് അകമ്പടിയോടെ തിരുവന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. സൂര്യയുടെ മൃതദേഹം ആറ്റിങ്ങല്‍ പോലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ അക്രമം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച സ്‌കൂട്ടര്‍ ഇരുവരുടേയും അല്ലെന്നാണിപ്പോള്‍ പോലിസ് പറയുന്നത്. കൊട്ടിയം പോളിടെക്‌നിക്കില്‍ പഠിക്കുന്ന വിദ്യാര്‍ഥി സ്ഥിരമായി ബൈക്ക് ഇവിടെ വച്ച് പോവാറുള്ളതായി പറയുന്നു. എന്നാലും സ്‌കൂട്ടര്‍ പോലിസ് കസ്റ്റഡിയില്‍ തന്നെയാണിപ്പോഴും. സൂരജാണ് മരിച്ച സൂര്യയുടെ സഹോദരന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 169 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day