|    Dec 7 Wed, 2016 9:52 pm
FLASH NEWS

പെട്രോ കെമിക്കല്‍ പാര്‍ക്ക്: കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: കൊച്ചിയില്‍ ആരംഭിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന് അനുകൂലമായ സമീപനം കേന്ദ്രത്തില്‍നിന്നുണ്ടാവണമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക വകുപ്പ് മന്ത്രി  ധര്‍മേന്ദ്ര പ്രധാനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ അനുഭാവ പൂര്‍ണമായ നടപടികള്‍ കേന്ദ്രത്തില്‍നിന്നുണ്ടാവുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. കേന്ദ്രമന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്.
ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സ്ഥലമേറ്റെടുക്കല്‍ മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഗെയ്ല്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി  മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവൃത്തി പുരോഗതി വിലയിരുത്തും. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ കടന്നുപോവുന്ന ജില്ലകളില്‍ ഗെയ്‌ലിന്റെ ഗ്യാസ് ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകമായി വിതരണം ചെയ്യും. ഗതാഗതത്തിനും ഗാര്‍ഹികാവശ്യത്തിനുമുള്ള ഗ്യാസ് ആഭ്യന്തര നിരക്കില്‍ വിതരണം ചെയ്യാമെന്നും ധാരണയായി.
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ കൊച്ചിയിലെ പ്ലാന്റ് ബിപിസിഎല്‍ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയശേഷം തീരുമാനം അറിയിക്കാമെന്ന് കേന്ദ്രമന്ത്രി മറുപടി നല്‍കി. ഭാരത് പെട്രോളിയത്തിന്റെ ബോട്ട്‌ലിങ് യൂനിറ്റുകളിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കേരള തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്താന്‍ അവസരമൊരുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക വകുപ്പ് സെക്രട്ടറി കെ ഡി ത്രിപാഠി, വ്യവസായ-ഊര്‍ജ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, തൊഴില്‍ നൈപുണ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡി രാജ്കുമാര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ ജി കെ സതീഷ്, പെട്രോനെറ്റ് എല്‍എന്‍ജി മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുമായ പ്രഭാത് സിങ്, ഗെയ്ല്‍ ചെയര്‍മാന്‍ ബി സി ത്രിപാഠി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day