|    Dec 7 Wed, 2016 11:49 pm
FLASH NEWS

പെട്രോള്‍ പമ്പ്, ആശുപത്രി ഉടമകള്‍ പൊതുജനത്തെ വലച്ചു

Published : 10th November 2016 | Posted By: SMR

ആനക്കര: ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കണമെന്ന  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ആശുപത്രി, പെട്രോള്‍പമ്പുടമകള്‍ പാലിച്ചില്ല. 500 രൂപയുമായി പെട്രോള്‍ അടിക്കാന്‍ പമ്പില്‍ ചെന്നവരോട് കൊടുത്ത മുഴുവന്‍  പണത്തിനും ഇന്ധനം നിറക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. അത്യാസന്ന നിലകളിലുള്ളവരുമായി ആശുപത്രികളിലെത്തിയവരോടും 500, 1000 നോട്ടുകള്‍ സ്വീകരിക്കില്ലെന്നാണ് ആശുപത്രിയധികൃതര്‍ അറിയിച്ചത്. ഇതിനെച്ചൊല്ലി പലയിടങ്ങളിലും വാക്ക് തര്‍ക്കവും രൂക്ഷമായിരുന്നു. 500, 1000 രൂപയുടെ നിരോധനം മൂലം ഗ്രാമങ്ങളിലെ കടകളില്‍ പോലും കച്ചവട സ്ഥാപനങ്ങള്‍ തുറന്നില്ല. അഞ്ഞൂറ് രൂപയുമായി എത്തിയവര്‍ക്ക് സാധനങ്ങള്‍ കച്ചവടക്കാര്‍ കൊടുക്കാനും തയ്യാറായില്ല. വൈകീട്ട്  അഞ്ചുമണിയോടെയാണ് ബീവറേജുകളില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ ഇന്നലെ അതും ഉണ്ടായിട്ടില്ല.  ചില്ലറകൂലിപ്പണിക്കാര്‍ക്ക് വൈകീട്ട്  500, 1000 എന്നിങ്ങനെയുള്ള നോട്ടുകളാണ് കൂലിയായി നല്‍കിയിരുന്നത്. എന്നാല്‍ ഇന്നലെ പണം വാങ്ങാതെ ചെലവിനുള്ള  100 രൂപമാത്രം വാങ്ങി പോരുകയാണ് പലരും ചെയ്തത്. നിത്യോപയോഗ സാധനങ്ങള്‍ കടകളില്‍ നിന്ന് കടമായിട്ടാണ് പലരും വാങ്ങിയത്. വീട്ടിലെ ആവശ്യങ്ങള്‍ക്കായി വിദേശങ്ങളില്‍ നിന്നു പണം അയക്കുന്നവരെയാണ്  പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഏറെ വലച്ചത്. ഇന്നലെ അര്‍ധരാത്രിയില്‍ പല എടിഎമ്മുകളില്‍ നിന്നു 400 രൂപ വീതം  പിന്‍വലിച്ചവരുമുണ്ട്. പല എടിഎമ്മുകളും ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അടച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day