|    Dec 7 Wed, 2016 2:04 pm
FLASH NEWS

പെട്രോള്‍ പമ്പുകളില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി ആരോപണം

Published : 17th November 2016 | Posted By: SMR

കുമളി: പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതായി ആരോപണം. പ്രധാന പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചാണ് അസാധു നോട്ടുകള്‍ കൈമാറ്റം നടക്കുന്നത്. സാധാരണക്കാര്‍ ഇന്ധനം നിറയ്ക്കാന്‍ കൊടുക്കുന്ന 50, 100, 2000 രൂപ നോട്ടുകള്‍ പമ്പുകളില്‍ നിന്നു വാങ്ങി പകരം 500, 1000ഉം നല്‍കിയാണ് കള്ളപ്പണം വെളുപ്പിക്കുന്നതെന്നാണ് ആരോപണം. ഇത്തരത്തില്‍  പെട്രാള്‍ പമ്പുകളില്‍ എത്തുന്ന കോടിക്കണക്കിന് രൂപയുടെ ചെറിയ നോട്ടുകള്‍ ബാങ്കിലേക്കെത്താതെ കള്ളപ്പണക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നതെന്നും പറയപ്പെടുന്നു. ഹൈറേഞ്ചില്‍ ഉള്‍പ്പെടെ ചില്ലറയുടെ ക്ഷാമത്തിന് ചെറിയ തോതില്‍ പരിഹാരം ആയിട്ടുണ്ടെങ്കിലും ഓയില്‍ കമ്പനികളുടെ അക്കൗണ്ടിലേക്ക് അടയ്ക്കാന്‍ ബാങ്കിലെത്തിക്കുന്നത് അസാധു നോട്ടുകളാണ്. ഇത്തരത്തില്‍ സംസ്ഥാനത്ത് ഒരാഴ്ചക്കുള്ളില്‍ മാത്രം കോടിക്കണക്കിന് രൂപയാണ് വെളുപ്പിച്ചിട്ടുള്ളത്. തോട്ടം മേഖലയിലും കള്ളപ്പണം വെളുപ്പിക്കല്‍ വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയതും അസാധു നോട്ടുകളിലൂടെയാണ്. ശമ്പള ദിവസം ഉച്ചയ്ക്ക് ശേഷം തൊഴിലാളികള്‍ക്ക് പൂര്‍ണ്ണ അവധി നല്‍കി ഇവരെ പോസ്‌റ്റോഫിസിനും ബാങ്കുകള്‍ക്കും മുമ്പില്‍ ക്യുവില്‍ നിര്‍ത്തി അസാധു നോട്ടുകള്‍ മാറ്റിയെടുക്കുകയാണ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day