|    Dec 5 Mon, 2016 3:51 am

പെട്ടിക്കുള്ളില്‍ പെന്‍ഡ്രൈവും കുറിപ്പും

Published : 2nd November 2016 | Posted By: SMR

മലപ്പുറം: സ്‌ഫോടന സ്ഥലത്തു നിന്നും ലഭിച്ച പെട്ടിക്കുള്ളില്‍ ഒരു പെന്‍ഡ്രൈവും ബേസ്മൂവ്‌മെന്റ് എന്ന പേരില്‍ അല്ഖായിദ നേതാവ് ഉസാമബിന്‍ലാദന്റെ ഫോട്ടോ ആലേഖനം ചെയ്ത ഒരു പ്രിന്റ്‌കോപ്പിയാണു ലഭിച്ചത്. ഇംഗ്ലീഷിലുള്ള ഒരു കുറിപ്പാണുണ്ടായിരുന്നത്. ചെറിയ കാര്‍ബോര്‍ഡ് പെട്ടി സെല്ലോടാപ്പ് ഉപയോഗിച്ച് ഭദ്രമായി ഒട്ടിച്ചനിലയിലായിരുന്നു. ബോംബ് സ്‌ക്വാഡാണു സംഭവ സ്ഥലത്തുവെച്ചു പെട്ടിതുറന്നുനോക്കിയത്.കുറിപ്പിലെ ഒരു പേജിലെ ഉള്ളടക്കം മാത്രമാണ് പോലിസ് പുറ്ത്തുവിട്ടത്. കത്തിന്റെ വിശദധമായി ഉള്ളടക്കം പോലിസ് പുറത്തുവിട്ടിട്ടില്ല. കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത പ്രിന്റ് എടുത്ത രീതിയിലുള്ള കുറിപ്പാണ് ലഭിച്ചത്. ഇന്ത്യയുടെ ഭൂപടത്തിന് മുകളിലാണ് കുറിപ്പ് പ്രിന്റ് ചെയ്തത്. ബീഫ് വിവാദത്തെ തുടര്‍ന്ന് യുപിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അക്‌ലാഖിന്റെ മരണത്തെ സൂചിപ്പിച്ചാണു കുറിപ്പുള്ളത്. അക്്‌ലാഖിന്റെ മരണം ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയെന്നും കൗണ്ട് യുവര്‍ഡെയ്‌സ് (നാളുകള്‍ എണ്ണിക്കോ) എന്നും കത്തിലെഴുതിയിട്ടുണ്ട്. ബില്‍ലാദന്റെ ചിത്രവും കത്തിലുണ്ട്. കൊല്ലം, മൈസൂര്‍, ചിറ്റൂര്‍ എന്നിവടങ്ങളില്‍ സ്‌ഫോടനം നടത്തിയത് ദ ബെയ്‌സ് മൂവ്‌മെന്റ് എന്ന സംഘടനയാണെന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നതായി പോലിസ് പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day