|    Dec 8 Thu, 2016 1:43 am
FLASH NEWS

പൂഴിക്കുന്ന് ഗ്രാമം എന്‍എസ്എസ് കാവലാള്‍ പദ്ധതിയില്‍

Published : 31st October 2016 | Posted By: SMR

റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ പൂഴിക്കുന്ന് ഗ്രാമം ഇനി എസ്.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂനിറ്റിന്റെ കാവലാള്‍ പദ്ധതിയില്‍. ഗ്രാമം ദത്തെടുക്കുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് അനില്‍ തുണ്ടിയില്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം ഗ്രാമത്തിന്റെ സാമൂഹിക-സാംസ്‌കാരിക പുരോഗതിക്കും വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഗ്രാമം ദത്തെടുക്കുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ള്‍ ഏലിയാമ്മ അലക്‌സ് പറഞ്ഞു. ആദ്യഘട്ടമായി സ്‌നേഹസമ്മാനം പദ്ധതിയില്‍ പൂഴിക്കുന്ന് വാര്‍ഡിലെ മൂന്ന് അങ്കണവാടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡംഗം അനു ടി ശാമുവേലല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.  ഡോ.ജോബിന്‍ ടി ജോണി, സിബി വര്‍ഗീസ്, സുരേഷ്‌കുമാര്‍, ജോണ്‍ സാമുവേല്‍, അഞ്ചുമോള്‍, ജി ആര്‍ വിനയന്‍, ഉഷാ വിദ്യാധരന്‍, വോളന്റിയര്‍ സെക്രട്ടറിമാരായ നിഥുന എല്‍സ അലക്‌സ്, ആല്‍ബിന്‍ ജോണ്‍ സാമുവേല്‍, ലിക്‌സ എം. അലക്‌സ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day