|    Dec 9 Fri, 2016 7:00 pm
FLASH NEWS

പൂരം: മന്ത്രിതലയോഗം നാളെതിരുവനന്തപുരത്ത്

Published : 31st October 2016 | Posted By: SMR

തൃശൂര്‍: വെടിക്കെട്ട് ആന എഴുന്നെള്ളിപ്പ് എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ  പശ്ചാത്തലത്തില്‍ ജില്ലയിലെ പൂരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നാളെ രണ്ടിന് മന്ത്രിതല യോഗം ചേരും. ടൂറിസം മന്ത്രി എ സി മൊയ്തീന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്, കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. തൃശൂര്‍ ജില്ലാകലക്ടര്‍, തൃശ്ശൂര്‍ ജില്ലാ പോലിസ് മേധാവി (സിറ്റി), തൃശൂര്‍ ജില്ലാ പോലിസ് മേധാവി (റൂറല്‍), തൃശൂര്‍ അഡീഷണല്‍ മജിസ്‌ട്രേറ്റ്, തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍,  പൂരം സെന്റ്ട്രല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍, തൃശൂര്‍പൂരം നടത്തിപ്പുകാരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ക്കുമാത്രമേ ക്ഷണമുള്ളൂവെന്ന് ജില്ലാ കലക്ടര്‍ എ കൗശിഗന്‍ അറിയിച്ചു. നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ക്ഷേത്രോല്‍സവങ്ങള്‍ ഏങ്ങനെ നടത്താമെന്ന് യോഗം ചര്‍ച്ചചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day