|    Dec 11 Sun, 2016 7:44 am

പൂയപ്പള്ളി ഗവ.ഹൈസ്‌കൂളിലെ പത്ത് കുട്ടികള്‍ സംസ്ഥാന സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയമേളയിലേക്ക്

Published : 19th November 2016 | Posted By: SMR

പൂയപ്പള്ളി: പൂയപ്പള്ളി ഗവ: ഹൈസ്‌കൂളിലെ  എട്ട് വിദ്യാര്‍ഥികള്‍ സംസ്ഥാനതല പ്രവൃത്തി പരിചയ മേളയിലേക്കും രണ്ട് വിദ്യാര്‍ഥികള്‍ സാമൂഹികശാസ്ത്ര മേളയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ആന്‍ തങ്കച്ചന്‍ (പേപ്പര്‍ ക്രാഫ്റ്റ് ), അമീറാ ബിഗം (പനയോല ഉല്‍പന്നങ്ങള്‍) ഗ്രീഷ്മ.എസ് (കയര്‍ ഉല്‍പന്നങ്ങള്‍) എന്നിവര്‍ യുപിവിഭാഗം പ്രവൃത്തി പരിചയമേളയിലേക്കും ജെറോം കെ ജോണ്‍സണ്‍ (ഫേബ്രിക് പെയിന്റിങ്) ,അഭിരാജ് ആര്‍(വെജിറ്റബിള്‍ പ്രിന്റിങ്), വിജയ് ദേവന്‍ (വുഡ് വര്‍ക്ക്),ചാന്ദിനിസി(പേപ്പര്‍ ക്രാഫ്റ്റ്), അമീനാ ബീഗം(പനയോല ഉല്‍പന്നങ്ങള്‍) എന്നിവര്‍ ഹൈസ്‌കൂള്‍ വിഭാഗം പ്രവൃത്തി പരിചയമേളയിലേക്കും അര്‍ഹത നേടി. ഹൈസ്‌കൂള്‍ വിഭാഗം സംസ്ഥാന സാമൂഹിക ശാസ്ത്ര ക്വിസ് മല്‍സരത്തില്‍ ലിജോ ജോസ്, അജിന്‍ കെ മണി എന്നിവര്‍ തിരഞ്ഞടുക്കപ്പെട്ടു.ജില്ലാതല പ്രവൃത്തി പരിചയമേളയില്‍ യുപി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ പോയിന്റും പൂയപ്പള്ളി ഗവ. ഹൈസ്‌കുളിനാണ് ലഭിച്ചത്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക