|    Dec 5 Mon, 2016 10:01 pm
FLASH NEWS

പൂനെയ്ക്ക് വീണ്ടും സമനിലക്കുരുക്ക്

Published : 28th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി-പൂനെ മല്‍സരം 1-1 സമനിലയില്‍ അവസാനിച്ചു. തുടര്‍ച്ചയായ മൂന്നാം സമനിലയുമായി പൂനെ കളം വിട്ടപ്പോള്‍  സ്വന്തം തട്ടകത്തില്‍ വിജയിക്കാനാവാത്തതിന്റെ നിരാശയുമായാണ് ഡല്‍ഹി മടങ്ങിയത്. പൂനെയ്ക്ക് വേണ്ടി ജീസസ് റോഡ്രിഗസ് ടാറ്റോ വലകുലുക്കിയപ്പോള്‍ ഡല്‍ഹിക്ക് വേണ്ടി ലക്ഷ്യം കണ്ടത് മിലന്‍ സിങ്ങാണ്.
ആദ്യ പകുതിയില്‍ത്തന്ന മികച്ച മുന്നേറ്റങ്ങളുമായി പൂനെ നിര ഡല്‍ഹി ഗോള്‍മുഖത്തിരച്ച് കയറി. മികച്ച മുന്നേറ്റങ്ങളുമായി ഡല്‍ഹിയും കളം നിറഞ്ഞാടിയപ്പോള്‍ മല്‍സരം കൂടുതല്‍ കടുത്തു. കൂടുതല്‍ മുന്നേറ്റങ്ങളുമായി ഡല്‍ഹി ആദ്യ പകുതിയില്‍ കരുതലോെട മുന്നേറ്റങ്ങല്‍ നടത്തിക്കൊണ്ടേയിരുന്നു.  കളി തുടങ്ങി 36 മിനിറ്റിനുള്ളില്‍ത്തന്നെ ഒമ്പത് കോര്‍ണറുകള്‍ ഡല്‍ഹി എടുത്തെങ്കിലും ലക്ഷ്യത്തിലേക്കെത്തിയില്ല.  കളിയുടെ ആദ്യ പകുതിയില്‍ മികച്ച് നിന്നത് ഡല്‍ഹിയാണെങ്കിലും ആദ്യം വലകുലുക്കിയത് പൂനെയാണ്. 45ാം മിനിറ്റില്‍ രാഹുല്‍ ബെക്കെയുടെ ക്രോസിനെ ഹെഡ് ചെയ്ത് വലയിലെത്തിച്ച ടാറ്റോ ആദ്യ പകുതിയില്‍ പൂനെക്ക് 1-0 ന്റെ ലീഡു നല്‍കി.
രണ്ടാം പകുതിയുടെ  79ാം മിനിറ്റില്‍ ഡല്‍ഹിയുടെ പ്രകടനത്തിന്റെ ഫലം കണ്ടു. മിലന്‍ സിങ്ങിന്റെ തകര്‍പ്പന്‍ ഷോട്ട് പൂനെ ഗോളിയെ നിഷ്പ്രഭമാക്കി ലക്ഷ്യം കണ്ടെത്തിയപ്പോള്‍ മല്‍സരത്തില്‍ 1-1 സമനിലയും ഡല്‍ഹി നേടിയെടുത്തു. പോയിന്റ് പട്ടികയില്‍ ഏഴാമതാണ് പൂനെ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day