|    Dec 4 Sun, 2016 5:19 am
FLASH NEWS

പൂട്ടിയ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

Published : 25th November 2016 | Posted By: SMR

തൃശൂര്‍: അടച്ച് പൂട്ടിയ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. മാനേജ്‌മെന്റ് അടച്ച് പുട്ടിയ സ്‌കൂള്‍ ഹൈക്കോടതിയുടെ അനുകൂല വിധി വന്നതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുത്തത്. ഈ അധ്യയന വര്‍ഷാരംഭത്തില്‍ സംസ്ഥാനത്ത് കോടതി വിധി സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ അടച്ചു പൂട്ടിയ നാല് സ്‌കൂളുകളില്‍ ഒന്നാണ് കിരാലൂര്‍ സ്‌കൂള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അടച്ച് പുട്ടിയ സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും അടച്ച് പൂട്ടാന്‍ കോടതി ഉത്തരവ് നില നില്‍ക്കുന്നതിനാല്‍ കഴിഞ്ഞിരുന്നില്ല. കോടതിയുടെ കര്‍ശന ഉത്തരവ് പ്രകാരം , ജൂണ്‍ പത്തിന് കിരാലൂര്‍ സ്‌കൂള്‍ വിദ്യഭ്യാസ വകുപ്പ് പൂര്‍ണമായും അടച്ചു പൂട്ടി സീല്‍ വെച്ചു. ഇതിന് ശേഷം വേലൂര്‍ പഞ്ചായത്ത് വ്യവസായ കേന്ദ്രത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ച് വന്നിരുന്നത്. സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ അനുമതിക്കായി സംസ്ഥാന സ ര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച സര്‍ക്കാരിന് അനുകൂലമായ വിധി വന്നത്. ഇതിനെ തുടര്‍ന്നാണ് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ക്ക് സ്‌കൂള്‍ കെട്ടിങ്ങളും സ്ഥലവും ഏറ്റെടുത്ത് സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാന്‍ നിര്‍ദേശം  ലഭിച്ചത്. ഇന്നലെ വൈകിട്ട് എഡിഎം സികെ അനന്തകൃഷണന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്‌കൂള്‍ ഏറ്റെടുത്ത് സര്‍ക്കാരിലേക്ക് മുതല്‍ കുട്ടി. സ്‌കൂള്‍ മാനേജരോട് താക്കോലുമായി സ്‌കൂളിലെത്താന്‍ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല .അതിനാല്‍ സ്‌കൂള്‍ ഗേറ്റിന്റെ താഴ് തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ അകത്ത് കയറിയത്. സ്‌കൂള്‍ കെട്ടിടങ്ങള്‍ ഭൂരിഭാഗവും മാനേജര്‍ പൊളിച്ച് നീക്കിയിരുന്നു. സ്‌കൂള്‍ കോംപൗണ്ട് സ്ഥിതി ചെയ്യുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം സ്‌കൂള്‍ കെട്ടിടങ്ങളുടെ വാതിലുകളും പുതിയ താഴിട്ട് പുട്ടി സീല്‍ ചെയ്യുകയും സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതായി അറിയിച്ചുള്ള ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day