|    Dec 2 Fri, 2016 11:27 pm
FLASH NEWS

പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് മോഷണം; ഏഴ് പവനും രണ്ടു വെള്ളിവിളക്കും നഷ്ടപ്പെട്ടു

Published : 25th October 2016 | Posted By: SMR

മട്ടാഞ്ചേരി: കൊച്ചിയില്‍ പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് മോഷണം. ചെറളായി സരസ്വതി ഭായ് റോഡില്‍ ജയശ്രീ കമ്മത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്. 55 ഗ്രാം സ്വര്‍ണവും രണ്ടു വെള്ളി വിളക്കും 1500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നു കണക്കാക്കുന്നു.ജയശ്രീ കമ്മത്തും കുടുംബവും വീട് പൂട്ടി കഴിഞ്ഞ 14 ന് ബംഗളൂരുവിലുള്ള മകളുടെ വീട്ടില്‍ പോയിരിക്കയാണ്. ഇന്നലെ രാവിലെ വാതില്‍ തകര്‍ന്നു കിടക്കുന്നതു തോട്ടക്കാരന്റെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് അദ്ദേഹം ജയശ്രീയുടെ സഹോദരന്‍ സതീശിനെ വിവരം അറിയിച്ചു. പോലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന   സ്വര്‍ണാഭരണവും രണ്ട് വെള്ളിവിളക്ക്, ആയിരത്തി അഞ്ഞൂറു രൂപയും നഷ്ടമായതെന്ന് കണ്ടെത്തി.  ഇവര്‍ തിരിച്ചെത്തിയതിനു ശേഷമേ നഷ്ടത്തിന്റെ യഥാര്‍ത്ഥ കണക്ക് വ്യക്തമാവൂ.ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടി കുറ്റവാളികളായിരിക്കാം മോഷണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മട്ടാഞ്ചേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day