|    Dec 3 Sat, 2016 5:51 am
FLASH NEWS

പൂങ്കുളഞ്ഞിയില്‍ കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു

Published : 19th November 2016 | Posted By: SMR

പത്തനാപുരം:പൂങ്കുളഞ്ഞിയില്‍ വീണ്ടും കാട്ടാനയിറങ്ങി. പിറവന്തൂര്‍ പഞ്ചായത്തിലെ കടശ്ശേരി,കൈതക്കെട്ട്,ആയിരുത്തുമണ്‍ ഭാഗങ്ങളിലാണ് കാട്ടാനയിറങ്ങിയത്. ഈ ഭാഗത്തെ തെങ്ങ്,കമുക് എന്നിവ കാട്ടാന നശിപ്പിച്ചിട്ടുണ്ട്. കടശ്ശേരി- പൂങ്കുളഞ്ഞി പാതയില്‍ വനമേഖലയിലാണ് ഇന്നലെ പുലര്‍ച്ചെ കാട്ടാനയിറങ്ങിയത്. ഈ ഭാഗത്ത് സ്ഥിരമായി കാട്ടാനയിറങ്ങാറുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് മേഖലയില്‍ കാട്ടാനയുടെ ശല്യം ഉണ്ടാകുന്നത്. കഴിഞ്ഞ തവണ ആനയിറങ്ങി നിരവധി പേരുടെ വാഴ,കമുക്,തെങ്ങ്,റബര്‍ എന്നിവ നശിപ്പിച്ചിരുന്നു. മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ആനശല്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മഴ കൂടി ശക്തമായതോടെ പ്രദേശത്തെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായിരിക്കുകയാണ്. ജനവാസമേഖലയിലേക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന കാട്ടാനശല്യം പ്രതിരോധിക്കാന്‍ ഈ പ്രദേശങ്ങളില്‍ യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ല. വനംവകുപ്പ് കിടങ്ങുകളും സോളാര്‍ വേലിയും നിര്‍മിച്ച് നല്‍കുമെന്ന് പറഞ്ഞെങ്കിലും പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല. നിലവില്‍ സ്ഥാപിച്ച വേലികളെല്ലാം പ്രവര്‍ത്തനരഹിതമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day