|    Dec 4 Sun, 2016 9:44 pm
FLASH NEWS

പുഴയില്‍ വീണ ബാലനെ രക്ഷിച്ചു

Published : 10th November 2016 | Posted By: SMR

ആലപ്പുഴ: വെള്ളത്തില്‍ മുങ്ങിത്താണ മൂന്നര വയസ്സുകാരനെ ഏഴു വയസ്സുകാരനായ സഹോദരന്‍ രക്ഷിച്ചു. ചേന്നംകരി കല്ലുപാത്ര സിബിച്ചന്‍, ജോമോള്‍ ദമ്പതികളുടെ ഇളയ മകന്‍ ടിജോയ്ക്കാണു സഹോദരന്‍ സ്റ്റീഫന്‍ ജോസഫിന്റെ ധീരത കാരണം ജീവന്‍ തിരിച്ചു കിട്ടിയത്.ചേന്നംകരി ദേവമാതാ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ സ്റ്റീഫനും ചേന്നംകരി ലൂര്‍ദ് മാതാ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയുമായ ടിജോയും സ്‌കൂള്‍ കഴിഞ്ഞു വീട്ടിലെത്തി കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. വീടിനു മുന്‍വശത്തുള്ള പമ്പയാറ്റിലേക്കു ടിജോ വീഴുന്നതു കണ്ടു സഹായത്തിനായി സ്റ്റീഫന്‍ വിളിച്ചു കൂവിയെങ്കിലും ആരും എത്തിയില്ല. തുടര്‍ന്നു നീന്തല്‍ വശമുണ്ടായിരുന്ന സ്റ്റീഫന്‍ വെള്ളത്തിലേക്ക് എടുത്തു ചാടി ടിജോയെ കരയിലേക്കു തള്ളി അടുപ്പിക്കുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ടു സമീപവാസികള്‍ എത്തിയപ്പോഴേക്കും സ്റ്റീഫന്‍ ടിജോയെ കരയ്‌ക്കെത്തിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day