|    Dec 7 Wed, 2016 2:03 pm
FLASH NEWS

പുല്‍വാമയില്‍ സംഘര്‍ഷാവസ്ഥ; 30 പേര്‍ക്കു പരിക്ക്

Published : 1st November 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സംഘര്‍ഷാവസ്ഥ. 30 പേര്‍ക്കു പരിക്ക്. സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും പിന്തുണയോടെ പോലിസ് റോഹോമ ഗ്രാമത്തിലെ വീടുകളില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം. സുരക്ഷാസൈന്യത്തിന്റെ കണ്ണീര്‍വാതക, പെല്ലറ്റ് ഗണ്‍ പ്രയോഗത്തിലാണ് ഗ്രാമീണര്‍ക്കു പരിക്കേറ്റത്. പെല്ലറ്റ് ആക്രമണത്തിന് ഇരയായവരില്‍ രണ്ടു പെണ്‍കുട്ടികളടക്കം എട്ടുപേരെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിലേക്ക് വിദഗ്ധ ചികില്‍സയ്ക്കായി മാറ്റി. തിരച്ചില്‍ നടത്തവെ നാട്ടുകാര്‍ തങ്ങള്‍ക്കു നേരെ കല്ലേറ് നടത്തിയതാണ് സംഘര്‍ഷത്തിനു കാരണമെന്ന് പോലിസുദ്യോഗസ്ഥര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ മൂന്നു സുരക്ഷാ സൈനികര്‍ക്കു പരിക്കേറ്റതായും അവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day