|    Dec 7 Wed, 2016 11:49 pm
FLASH NEWS

പുല്ലാന്തിയാര്‍ പുനരുദ്ധാരണം പുരോഗമിക്കുന്നു

Published : 24th November 2016 | Posted By: SMR

തലയോലപ്പറമ്പ്: മണ്‍മറഞ്ഞ കാര്‍ഷിക സംസ്‌കൃതിയെ വീണ്ടെടുക്കാനുള്ള പുല്ലാന്തിയാര്‍ സംരക്ഷണസമിതിയുടെ ശ്രമങ്ങള്‍ പൂര്‍ണതയിലേക്ക്. ഒരുകാലത്ത് ചെമ്പ് ഗ്രാമപ്പഞ്ചായത്തിന്റെ ജലസ്രോതസായിരുന്ന പുല്ലാന്തിയാറില്‍ ജെസിബി ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മൂവാറ്റുപുഴയാറിന്റെ പ്രധാന കൈവഴികളിലൊന്നായ പുല്ലാന്തിയാര്‍ വര്‍ഷങ്ങളായി പുല്ലും പായലും ചളിയും നിറഞ്ഞ് മലിനീകരണപ്പെട്ട് നീരൊഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു. അനധികൃത മണല്‍ ഖനനവും തീരം കൈയേറ്റവും കൊല്ലേലി തോട് അടഞ്ഞതുമെല്ലാം പുഴയെ നാശത്തിന്റെ വക്കിലെത്തിച്ചു. പുഴയുടെ നശീകരണം ചെമ്പ് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ ഏനാദി, ബ്രഹമമംഗലം, തുരുത്തുമ്മ പ്രദേശങ്ങളുടെ കാര്‍ഷിക സംസ്‌കൃതിയെ തന്നെ തകിടം മറിച്ചു. ഇതേത്തുടര്‍ന്ന് പുഴയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് കിസാന്‍സഭ മുന്‍കൈയെടുത്ത് ജനകീയ കൂട്ടായ്മ ചേര്‍ന്ന് പുല്ലാന്തിയാര്‍ സംരക്ഷണസമിതി രൂപീകരിച്ചാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ ധനസഹായമൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് യന്ത്രമുപയോഗിച്ചും, മനുഷ്യാധ്വാനം കൊണ്ടും പുല്ലാന്തിയാര്‍ ഒഴുകുന്ന അഞ്ച് കിലോമീറ്റര്‍ ദൂരം പുനരുദ്ധരിക്കുന്ന പദ്ധതി പുരോഗമിക്കുന്നത്. 30നകം പുനരുദ്ധാരണ ജോലികള്‍ പൂര്‍ത്തിയാക്കാമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ ദിവസം സി കെ ആശ എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗം പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ജില്ലാ പഞ്ചായത്ത് അംഗം പി സുഗതന്‍, ചെമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ചിത്രലേഖ, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യമോള്‍ സുനില്‍, സംരക്ഷണസമിതി ചെയര്‍മാന്‍ എന്‍ ചന്ദ്രഹാസന്‍, വൈസ് ചെയര്‍മാന്‍ എസ് ജയപ്രകാശ്, കണ്‍വീനര്‍ പി സി ഹരിദാസന്‍, ട്രഷറര്‍ ടി ആര്‍ രവീന്ദ്രന്‍, എം കെ രാജപ്പന്‍, കെ വി ഷിബു, കെ കൃഷ്ണന്‍കുട്ടി, വിജി സന്തോഷ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day