|    Dec 8 Thu, 2016 3:14 pm
FLASH NEWS

പുലിമുരുകന് നൂറുകോടി; രണ്ടാം ഭാഗം വരുന്നു

Published : 7th November 2016 | Posted By: mi.ptk

puli-murugan

മോഹന്‍ലാല്‍ നായകനായ ചിത്രം പുലിമുരുകന്‍ 100 കോടിയിലേറെ വരുമാനം ലഭിച്ച ആദ്യ മലയാള ചിത്രമായി. വിവിധ അവകാശങ്ങളിലൂടെ 15 കോടിയോളം നേടിയ ചിത്രം വിദേശത്തെ കളക്ഷന്‍ കൂടി കണക്കിലെടുത്താണ് 100 കോടിയിലേറെ നേടിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ വൈശാഖ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
കേരളത്തില്‍ നിന്നു മാത്രം ചിത്രം 65 കോടിയിലേറെയും യുഎഇയില്‍ നിന്ന് 3 ദിവസം കൊണ്ട് 13 കോടിക്കു മുകളിലും ചിത്രം നേടി. ആദ്യദിന കലക്ഷന്‍, ആദ്യ വാര കലക്ഷന്‍, ഏറ്റവും വേഗത്തില്‍ 10 കോടിയും 25 കോടിയും കലക്ഷന്‍ നേടിയ ചിത്രം എന്നിങ്ങനെയുള്ള റെക്കോര്‍ഡുകളും ചിത്രം തിരുത്തിക്കുറിച്ചു.
325 സ്‌ക്രീനില്‍ റിലീസ് ചെയ്ത സിനിമ ആദ്യദിനം 4.05 കോടി രൂപയാണ് കൊയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 242 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day