|    Dec 10 Sat, 2016 8:08 pm

പുലിമുരുകന്‍: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

Published : 25th October 2016 | Posted By: G.A.G

കൊല്ലം: മോഹന്‍ലാലിന്റെ പുലിമുരുകന്‍ സമയക്രമം പാലിക്കാതെ പ്രദര്‍ശനം നടത്തുകയാണെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. തദ്ദേശ സ്വയംഭരണ, സാംസ്‌കാരിക സെക്രട്ടറിമാരും കൊല്ലം നഗരസഭാ സെക്രട്ടറിയും ഒരുമാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിര്‍ദേശിച്ചു.
തിയേറ്ററുകാര്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍നിന്ന്  ഓരോ ടിക്കറ്റിനും 10 രൂപയോളം കൂടുതല്‍ ഈടാക്കുകയാണെന്നും പരാതിയില്‍ പറയുന്നു. പ്രദര്‍ശനത്തിന് സമയക്രമം പാലിക്കാത്തതിനാല്‍ പ്രേക്ഷകര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. അധികം ഈടാക്കുന്ന തുകയ്ക്ക് നഗരസഭയുടെ അംഗീകാരമില്ല. ഇക്കാര്യത്തില്‍ നഗരസഭ നടപടിയെടുക്കുന്നില്ല. ഈ അധികതുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്നും കൊല്ലം സ്വദേശി സന്തോഷ് കുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,063 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക