|    Dec 7 Wed, 2016 11:48 pm
FLASH NEWS

പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍; ഡൗണ്‍ലോഡിങ് തടഞ്ഞ് സൈബര്‍ ഡോം

Published : 6th November 2016 | Posted By: SMR

തിരുവനന്തപുരം: മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പുലിമുരുകന്റെ പ്രിന്റുകള്‍ ഇ ന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. വെള്ളിയാഴ്ച രാത്രിയാണ് തമിഴ് ടൊറന്റ് ഉള്‍െപ്പടെ നാലു വെബ്‌സൈറ്റുകളില്‍ പുലിമുരുകന്റെ പ്രിന്റുകള്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന്  കേരള പോലിസിലെ സൈബര്‍ ഡോം ഇടപെട്ട് ഡൗണ്‍ലോഡിങ് തടഞ്ഞു.
വെള്ളിയാഴ്ച ചിത്രം ഗള്‍ഫില്‍ റിലീസ് ചെയ്തതിനു പിന്നാലെയാണ് വെബ്‌സൈറ്റുകളില്‍ പ്രിന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് സൈബര്‍ സെല്‍ അറിയിച്ചു. നൂറു കോടി ക്ലബ്ബില്‍ പ്രവേശിക്കാനൊരുങ്ങുമ്പോള്‍ ചിത്രത്തിന്റെ പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായത് ചിത്രത്തി ന്റെ അണിയറക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
നേരത്തേ നൂറു കോടി ക്ലബ്ബി ല്‍ പ്രവേശിക്കാനൊരുങ്ങുമ്പോഴാണ് നിവിന്‍ പോളി-അല്‍ഫോ ന്‍സ് പുത്രന്‍ കൂട്ടുകെട്ടിലൊരുങ്ങിയ പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചത്. ഇത് ആ ചിത്രത്തിന്റെ കലക്ഷനെ കാര്യമായി ബാധിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day