|    Dec 5 Mon, 2016 2:02 pm
FLASH NEWS

പുലിമുരുകന്റെ വ്യാജ പ്രിന്റ്; മൂന്നുപേര്‍ കൂടി പിടിയില്‍

Published : 10th November 2016 | Posted By: SMR

കണ്ണൂര്‍: നൂറുകോടി ക്ലബ്ബിലെത്തി കുതിപ്പ് തുടരുന്ന മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ ഫിലിം കോപ്പി റൈറ്റ് ആക്ടിന് വിരുദ്ധമായി മൊബൈല്‍ മെമ്മറി കാര്‍ഡില്‍ പകര്‍ത്തി നല്‍കിയ സംഭവത്തില്‍ മൂന്നുപേര്‍ കൂടി പോലിസ് പിടിയിലായി. കാഞ്ഞിരോട് വേശാല സ്വദേശികളായ രണ്ട് 17കാരും വാരം സ്വദേശി മുസാഫിര്‍(19) എന്നയാളുമാണ് പിടിയിലായത്. ഇതില്‍ മുസാഫിര്‍ മെമ്മറി കാര്‍ഡില്‍ പകര്‍ത്തിയ സിനിമ മറ്റു രണ്ടുപേര്‍ക്ക് കൈമാറുകയായിരുന്നു. വ്യാജ പ്രി ന്റ് മൊബൈല്‍ ഫോണിലേക്ക് സിനിമ പകര്‍ത്തവെ  മാര്‍ക്കറ്റ് റോഡിലെ കടയുടമ വാരം സ്വദേശി അബ്ദുല്‍ സലാം, സഹായി പയ്യന്നൂര്‍ തായിനേരി സ്വദേശി പി വി വിവേക് എന്നിവരെ ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം അഞ്ചായി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day