|    Dec 8 Thu, 2016 3:19 pm
FLASH NEWS

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലെ ലുലു ഗ്രൂപ്പ് സഹായം; കോണ്‍ഗ്രസ്സിന്റെ ധര്‍ണ ഇന്ന് പരവൂരില്‍

Published : 22nd November 2016 | Posted By: SMR

പരവൂര്‍: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കാനായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എം എ യൂസഫലി കൊല്ലം ജില്ലാ കലക്ടര്‍ക്ക് നല്‍കിയ 2 കോടി രൂപ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പരവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ 12 മണിക്കൂര്‍ ധര്‍ണ്ണ ഇന്ന് മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് മുന്നില്‍ നടക്കും.വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ അവകാശികള്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കാനാണ് ലുലു ഉടമ രണ്ട് കോടി രൂപ കൊല്ലം ജില്ലാ കലക്ടറെ ഏല്‍പ്പിച്ചത്. ആ തുക പുറ്റിങ്ങല്‍ ദുരന്തം നേരിട്ടവര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ധര്‍ണ്ണ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധര്‍ണ്ണ കെപിസിസി. ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പരവൂര്‍ സജീബ് അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ദുരിതബാധിതരെ സംഘടിപ്പിച്ച് കൊല്ലം കലക്‌ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കാന്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day