|    Dec 9 Fri, 2016 10:49 pm
FLASH NEWS

പുറത്താക്കപ്പെട്ട നേതാക്കളെ എസ്പി തിരിച്ചെടുക്കുന്നു

Published : 21st November 2016 | Posted By: SMR

ലഖ്‌നോ: പുറത്താക്കപ്പെട്ട നേതാക്കളെ തിരിച്ചെടുക്കുന്ന കാര്യം സമാജ്‌വാദി പാര്‍ട്ടി (എസ്പി) പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യസഭാംഗം രാംഗോപാല്‍ യാദവിനെ പാര്‍ട്ടി തിരിച്ചെടുത്തു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കേ, പാര്‍ട്ടിയിലെ അനൈക്യം ദോഷകരമാവുമെന്നാണ് നേതൃത്വം കരുതുന്നത്. എസ്പിയിലെ ഭിന്നത പ്രതിയോഗികളായ ബിഎസ്പി, ബിജെപി കക്ഷികളെ സഹായിക്കുമെന്നുമാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് കൂറുപുലര്‍ത്തുന്ന പുറത്താക്കപ്പെട്ട നേതാക്കളില്‍ ചിലര്‍ പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിനെ ഇതിനകം കണ്ടുകഴിഞ്ഞു. എംഎല്‍സിമാരായ സുനില്‍ സാജന്‍, ആനന്ദ് ഭദൂരിയ, സഞ്ജയ് ലാത്തര്‍, യുവ നേതാക്കളായ ഗൗരവ് ദുബെ, ദിഗ്‌വിജയ് സിങ് ദേവ്, ബ്രജേഷ് യാദവ് തുടങ്ങിയവരാണ് മുലായംസിങ് യാദവിനെ കണ്ടത്. തങ്ങള്‍ക്ക് മാപ്പ് തരണമന്ന് ഇവര്‍ മുലായത്തിനോട് അഭ്യര്‍ഥിച്ചുവെന്നാണറിയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day