|    Dec 3 Sat, 2016 5:47 am
FLASH NEWS

പുറക്കാട് തീരദേശത്ത് കടലാക്രമണം തുടര്‍ക്കഥ

Published : 24th November 2016 | Posted By: SMR

ആലപ്പുഴ: പുറക്കാട് തീരദേശത്ത് കടലാക്രമണം തുടര്‍ക്കഥയായി മാറി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ പുറക്കാട് പഴയങ്ങാടി, കരൂര്‍ തീരദേശത്തു രണ്ടു വീടുകള്‍ പൂര്‍ണമായും തകരുകയും ആറു വീടുകളിലേക്കു വെള്ളം ഇരച്ചു കയറിയതിനു പിന്നാലെ കഴിഞ്ഞ ദിവസം  വീണ്ടും വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലായി.തീരദേശവാസികള്‍ കടുത്ത ദുരിതത്തിലായിട്ടും അവരുടെ പുനരധിവാസവും മറ്റു കാര്യങ്ങളും നോക്കാന്‍ ഭരണനേതൃത്വം തയ്യാറാവുന്നില്ല. ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന വീട് ഒരു രാത്രി കൊണ്ട് ഇല്ലാതാകുന്നതോടെ കുടുംബം തീരാദുരിതത്തിലാവുകയാണ്. പുലിമുട്ടിന്റെ നിര്‍മാണം തുടരുമ്പോഴും പുലിമുട്ടിന്റെ മധ്യഭാഗത്തെ 17, 18 വാര്‍ഡുകളിലെ അഞ്ചു വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. പുതുവല്‍ മുരളി, പുതുവല്‍ ശാന്ത, പുതുവല്‍ രജി, പുതുവല്‍ ശശികല, പുതുവല്‍ അനാര്‍ക്കലി എന്നിവരുടെ വീടുകളാണ് ഏതു നിമിഷവും നിലംപൊത്താവുന്ന നിലയില്‍ കിടക്കുന്നത്. ഇതിനിടെ മല്‍സ്യബന്ധനം തീരെ കുറവായതും തീരദേശത്തെ വറുതി ഇരട്ടിയാക്കുന്നു. ഇതു കൂടാതെ തീരപരിപാലന നിയമത്തിന്റെ പേരില്‍ വീടു വയ്ക്കാനും വായ്പയെടുക്കാനും കഴിയാതെയും മറ്റൊരു കൂട്ടര്‍ തീരദേശത്ത് അലയുന്നു. വായ്പകള്‍ എഴുതി തള്ളുമെന്ന പ്രഖ്യാപനം ഇനിയും യാഥാര്‍ഥ്യമാകാത്തതിനാല്‍ ബാങ്കുകളുടെ ഭീഷണിയും തീരവാസികള്‍ക്കുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day