|    Dec 3 Sat, 2016 7:55 am
FLASH NEWS

പുരോഗമന കലാസാഹിത്യസംഘം സമ്മേളനം

Published : 25th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: മതവര്‍ഗീയതക്ക് എതിരായും മൂലധനത്തിന്റെ സാംസ്‌കാരിക മര്‍ദ്ദനത്തിനെതിരായും മാനവികത എന്ന ആശയത്തെ നിരന്തരം പുതുക്കി പ്രവര്‍ത്തിക്കുകയാണ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സമീപനമെന്ന് പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് ഇടതുപക്ഷചിന്തകന്‍ ഡോ. സുനില്‍ പി ഇളയിടം അഭിപ്രായപ്പെട്ടു.മേലാങ്കോട് കെസിഎസ് നായര്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്് ഇ പി രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. എന്‍ പി വിജയന്‍, പി ദീലിപ് കുമാര്‍, ഡോ. പി എസ് ശ്രീകല, ജില്ലാ സെക്രട്ടറി രവീന്ദ്രന്‍കൊടക്കാട്, സംസ്ഥാന വൈസ്പ്രസിഡന്റ്് പി വി കെ പനായല്‍, സംസ്ഥാന ലൈബറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍, ഡോ. വി പി പി മുസ്തഫ, ഡോ. സി ബാലന്‍, പ്രഫ. കെ പി ജയരാജന്‍, എം വി രാഘവന്‍, എസ് ഗോപാലകൃഷ്ണന്‍ സംസാരിച്ചു. ഭാരവാഹികള്‍: സി എം വിനയചന്ദ്രന്‍ (പ്രസിഡന്റ്്), വാസുചോറോട്, കെ കെ നായര്‍, വല്‍സലാ നാരായണന്‍ (വൈസ് പ്രസിഡന്റ്), രവീന്ദ്രന്‍കൊടക്കാട് (സെക്രട്ടറി), എം വി രാഘവന്‍, ഡോ. എന്‍ പി വിജയന്‍, വിനോദ് കുമാര്‍പെരുമ്പള (ജോയിന്റ് സെക്രട്ടറി), പി വി രാഘവന്‍ (ഖജാഞ്ചി).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day