|    Dec 3 Sat, 2016 10:08 am
FLASH NEWS

പുന്നലയില്‍ രണ്ട് കടകള്‍ കത്തിനശിച്ചു

Published : 21st October 2016 | Posted By: SMR

പത്തനാപുരം: പിറവന്തുര്‍ പഞ്ചായത്തിലെ പുന്നലയില്‍ രണ്ട് കടകള്‍ തീകത്തിനശിച്ചു. പത്തനാപുരം പുന്നല റോഡരുകില്‍ പ്രവര്‍ത്തിച്ചിരുന്ന കരിമ്പാലൂര്‍ ആശാരി മൂലപുത്തന്‍വീട്ടില്‍ റഷീദാ ബീവിയുടെ ചായക്കടയും കിണറ്റിന്‍കര വീട്ടില്‍ ഭാസ്‌കരന്റെ പച്ചക്കറി കടയുമാണ് തീ കത്തിയത്. സാമൂഹിക വിരുദ്ധരാകാം അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.ബുധനാഴ്ച എട്ട് മണിയോടെയാണ് കടകള്‍ അടച്ചത്.വ്യാഴാഴ്ച വെളുപ്പിന് മൂന്ന് മണിയോടൊ മീന്‍എടുക്കാനായി പത്തനാപുരം മാര്‍ക്കറ്റിലേയ്ക്ക് വന്നവരാണ് കട കത്തുന്നത് കണ്ടത്. അപ്പോള്‍ തന്നെ പച്ചക്കറി കട പൂര്‍ണ്ണമായും കത്തിയിരുന്നു. നാട്ടുകാരെ വിവരം അറിയിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ചായക്കടയും തീയിലമര്‍ന്നു. കടകള്‍ക്ക് തീയിട്ടത് തന്നെ എന്നാണ് പോലിസ് നിഗമനം. പത്തനാപുരം പോലിസ് സ്ഥലത്ത് എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day