|    Dec 8 Thu, 2016 3:38 am
FLASH NEWS

പുന്നപ്ര സ്റ്റേഷനില്‍ സംഘര്‍ഷം

Published : 25th October 2016 | Posted By: SMR

അമ്പലപ്പുഴ: മദ്യലഹരിയില്‍ അക്രമംകാട്ടിയ പെണ്‍കുട്ടിയ പോലിസ് സംരക്ഷിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.  പുന്നപ്ര പോലിസ് സ്റ്റേഷനു മുന്നില്‍ ഇന്നലെ രാത്രി 8.30ഓടെയാണ് നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായെത്തിയത്. നിരവധി കേസുകളിലുള്‍പ്പെട്ട പെണ്‍കുട്ടിയും യുവാവും ചേര്‍ന്ന് പുന്നപ്ര സിന്ദൂര ജങ്ഷനു തെക്കുവശം കട നടത്തുന്നയാളെയും വീട്ടമ്മയേയും മര്‍ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ ലഹരിക്ക് അടിമയായ പെണ്‍കുട്ടി  അക്രമിച്ചതായാണ് പരാതി. വിവരമറിഞ്ഞ് പുന്നപ്ര പോലിസ് എത്തിയെങ്കിലും പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന യുവാവിനെ മാത്രമാണ് കസ്റ്റഡിയിലെടുത്തത്. ഇതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്.  ഇതോടെ ഇവര്‍ പോലിസ് സ്റ്റേഷനിലേക്ക് എത്തി പ്രതിഷേധം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് സൗത്ത് എസ്‌ഐ രാജേഷിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം  സ്ഥലത്തെത്തി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുന്നപ്ര സ്റ്റേഷനിലെ എസ്‌ഐ സാമോനെ ലോഡ്ജില്‍ വച്ച് ആക്രമിച്ച ത് ഈ പെണ്‍കുട്ടിയുള്‍പ്പെട്ട സംഘമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day