|    Dec 6 Tue, 2016 2:10 am
FLASH NEWS

പുന്നപ്ര വയലാര്‍ സമരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം’

Published : 24th October 2016 | Posted By: SMR

ആലപ്പുഴ: പുന്നപ്ര വയലാര്‍ സമരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുന്നപ്ര സമരം 70ാം വാര്‍ഷികത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട്ടില്‍ ചേര്‍ന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും ആദിവാസി-ദലിത് വിഭാഗങ്ങളും ദുരിതത്തിലാണ്. കേന്ദ്രസര്‍ക്കാരിനെതിരേ ഇവരില്‍ പ്രതിഷേധം ശക്തമാണ്. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്കു മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍കോഡ് കൊണ്ടുവരാനുള്ള നീക്കം വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day