|    Dec 11 Sun, 2016 3:48 am

പുനലൂരിന് വീണ്ടും കിരീടം; പത്തനാപുരം എംടിഎച്ച്എസിന് ചാംപ്യന്‍പട്ടം

Published : 26th November 2016 | Posted By: SMR

കൊല്ലം: മൂന്നുദിവസമായി കൊല്ലം ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടന്നുവന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് കൊടിയിറങ്ങി. ഇക്കുറിയും പുനലൂര്‍ ഉപജില്ല കിരിടം നിലനിര്‍ത്തി. 24 സ്വര്‍ണ്ണവും 26 വെള്ളിയും 9 വെങ്കലവും ഉള്‍പ്പെടെ 59 മെഡലുകള്‍ നേടിയാണ് പുനലൂര്‍ കിരീടം നിലനിര്‍ത്തിയത്. 224.33 പോയിന്റാണ് പുനലൂരിന് ലഭിച്ചത്. വര്‍ഷങ്ങളായി പുനലൂര്‍ ഉപജില്ലയ്ക്കാണ് കിരീടം. ഇക്കുറി കൊല്ലം ഉപജില്ല 10 സ്വര്‍ണം, 15 വെള്ളി, 13 വെങ്കലം ഉള്‍പ്പടെ 38 മെഡലുകള്‍ നേടി 130 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 113.5 പോയിന്റുമായി ചാത്തന്നൂര്‍ ഉപജില്ല മൂന്നാം സ്ഥാനവും നേടി. സീനിയര്‍, ജൂനിയര്‍,സബ് ജൂനിയര്‍ വിഭാഗത്തിലും പുനലൂരാണ്് ഗ്രൂപ്പ് ചാംപ്യന്‍മാര്‍. സ്‌കൂളുകളില്‍ പത്തനാപുരം എംടിഎച്ച്എസ് കിരീടം സ്വന്തമാക്കി. 12 സ്വര്‍ണവും ഒമ്പത് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പടെ 89 പോയിന്റോടെയാണ് എംടിഎച്ച്എസ്സിന്റെ കിരീട നേട്ടം. അഞ്ച് സ്വര്‍ണവും പത്ത് വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പടെ 56.3 പോയിന്റുമായി പുനലൂര്‍ സെന്റ് ഗൊരേറ്റി എച്ച്എസ്എസ് രണ്ടാം സ്ഥാനതെത്തി. അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പടെ 33 പോയിന്റുമായി തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ആഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ് മൂന്നാം സ്ഥാനത്തെത്തി. അതേസമയം കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പന്മന മനയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 25 പോയിന്റാണ് മേളയില്‍ പന്‍മന മനയിലിന്റെ സമ്പാദ്യം. സമാപന സമ്മേളനം എം മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മേയര്‍ അഡ്വ.വി രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. മങ്ങാട് ഡിവിഷന്‍ കൗണ്‍സിലര്‍ എസ് പ്രസന്നന്‍, ഡിഇഒ ശ്രീദേവി, കൊല്ലം എഇഒ എം മുഹമ്മദ്‌സിദ്ദിഖ്, പബ്ലിസിറ്റി കണ്‍വീനര്‍ പിആര്‍ സജീവ്കുമാര്‍, എ ഷാനവാസ്, എ ഗ്രാഡിസണ്‍, എം പി വര്‍ഗ്ഗീസ് വൈദ്യന്‍ സംസാരിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശ്രീകല വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക