|    Dec 4 Sun, 2016 3:43 pm

പുനരധിവാസം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍: കേന്ദ്ര സര്‍വകലാശാല

Published : 10th November 2016 | Posted By: SMR

കാസര്‍കോട്: പെരിയ മാളത്തുംപാറ കോളനി നിവാസികളുടെ പുനരധിവാസ പാക്കേജ് തികച്ചും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍പ്പെട്ട കാര്യമാണെന്ന് കേന്ദ്രസര്‍വകലാശാല അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2011 ഫെബ്രുവരിയിലാണ് കേന്ദ്രസര്‍വകലാശാലയ്ക്ക് മാളത്തുംപാറ കോളനി ഉള്‍പ്പെടുന്ന 310 ഏക്കര്‍ ഭൂമി അനുവദിച്ചത്. ഇതിനു പകരമായി 2012 ഒക്ടോബര്‍ 11ന് പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ കോളനിവാസികള്‍ക്ക് മികച്ച സൗകര്യങ്ങളുള്ള 16 വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ തീരുമാനമാനിച്ചിരുന്നു. വീടുകളുടെ നിര്‍മാണം കോളനിവാസികളുടെ ആവശ്യപ്രകാരം വളരെ മികച്ച രീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബറില്‍ താക്കോ ല്‍ദാനം നിര്‍വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളനിവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ചുള്ള വീടുകളുടെ നിര്‍മാണം സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ തൊഴില്‍ നല്‍കണമെന്നതുള്‍പ്പെടെയുള്ള പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കോളനിവാസികളുടെ ഭാഗത്തു നിന്നും ഉയര്‍ന്നുവരുന്ന ആത്മഹത്യഭീഷണി തികച്ചും ഖേദകരവും നിലവിലെ നിര്‍മാണപ്രവൃത്തിയുടെ പുരോഗതിക്ക് തടസം നില്‍ക്കുന്നതുമാണെന്ന് രജിസ്ട്രാര്‍ എ രാധാകൃഷ്ണന്‍ പറഞ്ഞു. പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത പുതിയ ആവശ്യങ്ങള്‍ നടപ്പില്‍വരുത്താനും സ്ഥിരംജോലി എന്ന ആവശ്യം സ്വന്തം നിലയില്‍ അംഗീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ സര്‍വകലാശാലയ്ക്ക് പരിമിതികളുണ്ട്. കഴിഞ്ഞ ഒന്നിന് കേന്ദ്രമാനവവിഭവശേഷി വികസനമന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച് കേന്ദ്രസര്‍വകലാശാലയ്ക്കുള്ള ഭൂമി മറ്റെല്ലാ ബാധ്യതകളും ഒഴിവാക്കിക്കൊണ്ടു കൈമാറേണ്ട ചുമതല സംസ്ഥാനസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇതുമായി ബന്ധപ്പെട്ട യാതൊരു ബാധ്യതയും കേന്ദ്രസര്‍ക്കാരിന് ഉണ്ടായിരിക്കുന്നതല്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം കെ ജയപ്രസാദ്, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കെ ജി രാജഗോപാല്‍, ടി കെ അനീഷ്‌കുമാര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day