|    Dec 10 Sat, 2016 12:47 am
FLASH NEWS

പുത്തൂര്‍ സ്റ്റേഷന്‍ പരിസരത്തെ തൊണ്ടിമുതല്‍ ലേലം ചെയ്യാന്‍ ഉത്തരവ്

Published : 6th November 2016 | Posted By: SMR

കൊല്ലം: പുത്തൂര്‍ പോലിസ് സ്റ്റേഷന്‍ പരിസരത്ത് തൊണ്ടിയായി പിടിച്ചിട്ടിരിക്കുന്ന 3,36,000 രൂപയുടെ കരമണ്ണ്, മണല്‍, ചെളി, പാറ എന്നിവ ഒരു മാസത്തിനുള്ളില്‍ ലേലം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ  കമ്മീഷന്‍.കൊല്ലം ജില്ലാ കലക്ടര്‍ക്കാണ് കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അധികൃതരില്‍ നിന്നും കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. ഭവന നിര്‍മാണ സാമഗ്രികള്‍  സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാന്‍ കൊല്ലം റവന്യൂ ഓഫിസറെ കൊല്ലം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 2015 ജൂലൈ 15 ന് ചുമതലപ്പെടുത്തിയതായി പോലിസിന്റെ വിശദീകരണത്തില്‍ പറയുന്നു.  നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് തങ്ങള്‍ റവന്യൂ അധികൃതര്‍ക്ക് 2015 ജൂലൈ 29 ന് കത്ത് നല്‍കിയതായും പറയുന്നു. കൊട്ടാരക്കര അഡീഷനല്‍ തഹസില്‍ദാര്‍ നല്‍കിയ വിശദീകരണത്തില്‍ കൊല്ലം ജിയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ സാധനങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി വില നിശ്ചയിച്ചിട്ടുള്ളതായി പറയുന്നു. എന്നാല്‍ 25,000 രൂപക്ക്  മേലുള്ള ലേല നോട്ടീസ് പ്രസിദ്ധീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് മാത്രമാണ് അധികാരം. ഇതു ചൂണ്ടിക്കാണിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും തഹസില്‍ദാര്‍ അറിയിച്ചു. കൊല്ലം ജില്ലാ കലക്ടര്‍ കമ്മീഷനില്‍ സര്‍പ്പിച്ച വിശദീകരണത്തില്‍ സാധനങ്ങള്‍ ലേലം ചെയ്യാന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പു മുഖേന തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കൊട്ടാരക്കര അഡീഷനല്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പറയുന്നു.അഡീഷനല്‍ തഹസില്‍ദാറുടെയും മൈനിങ് ആന്റ് ജിയോളജി  വകുപ്പിന്റെയും റിപോര്‍ട്ടുകള്‍ ജില്ലാകലക്ടര്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തിയിട്ടില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. കോടതി ഉത്തരവ് ഉദാസീനമായാണ് പരിഗണിച്ചതെന്നും കമ്മീഷന്‍ വിലയിരുത്തി. 3,36,0 00 ലധികം രൂപയുടെ സാധനങ്ങള്‍ കൂട്ടിയിട്ട് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഒരു വര്‍ഷം മുമ്പുള്ള കോടതി വിധി നടപ്പാക്കാന്‍ അമാന്തം പാടില്ലെന്ന് കമ്മീഷന്‍ ഉത്തവില്‍ പറഞ്ഞു.  ഉത്തരവ് തഹസില്‍ദാര്‍ക്കും പുത്തൂര്‍ സിഐക്കും അയച്ചു.  ജനകീയ ഉപഭോക്തൃ സമിതിക്കു വേണ്ടി വസന്തകുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day