|    Dec 4 Sun, 2016 5:22 am
FLASH NEWS

പുതുമോടിയോടെ ഐഎന്‍എസ് വിക്രമാദിത്യ വീണ്ടും സമുദ്രാതിര്‍ത്തിയിലേക്ക്

Published : 12th November 2016 | Posted By: SMR

കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചി കപ്പല്‍ശാലയിലെത്തിയ ഇന്ത്യന്‍ സേനയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐഎന്‍സ് വിക്രമാദിത്യ മടക്കത്തിനു തയ്യാറെടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ പത്ത് പടക്കപ്പലുകളില്‍ ഒന്നായി സ്ഥാനം പിടിച്ചിരിക്കുന്ന വിക്രമാദിത്യ ലോകോത്തര നിലവാരത്തില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയാണ് വീണ്ടും രാജ്യസുരക്ഷയ്ക്കായി സമുദ്രാതിര്‍ത്തിയിലേക്ക് യാത്ര തിരിക്കുന്നത്.
2013 നവംബര്‍ 16നു കമ്മീഷ ന്‍ ചെയ്ത ഈ റഷ്യന്‍ നിര്‍മിത പടക്കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി സപ്തംബര്‍ 23നാണ് കൊച്ചിയിലെത്തിയത്. 284 മീറ്റര്‍ വീതിയും 60 മീറ്റര്‍ വീതിയുമുള്ള വിക്രമാദിത്യയുടെ അറ്റകുറ്റപ്പണിക്ക് ഏറ്റവും അനുയോജ്യമായത് കൊച്ചിന്‍ കപ്പല്‍ശാല ആയതിനാലാണ് ഗോവയിലെ കര്‍വാര്‍ ഹോം പോര്‍ട്ടായി പ്രവ ര്‍ത്തിക്കുന്ന വിക്രമാദിത്യ കൊച്ചിയിലെത്തിയത്. കൊച്ചി കപ്പല്‍ശാലയില്‍ ആദ്യമായാണ് വിക്രമാദിത്യ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി കയറ്റിയത്. കൊച്ചിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലുള്ള പൂര്‍ണ സംതൃപ്തി കപ്പല്‍ സന്ദര്‍ശിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരുമായി കമാന്‍ഡിങ് ഓഫിസര്‍ ക്യാപ്റ്റന്‍ കൃഷ്ണ സ്വാമിനാഥന്‍ പങ്കുവച്ചു.
സുരക്ഷാകാരണങ്ങളാല്‍ പടക്കപ്പലിന്റെ വരവ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യരുതെന്നു നിര്‍ദേശമുണ്ടായിരുന്നതിനാല്‍ നിര്‍മാണം പൂര്‍ത്തിയായ ഉടനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കുകയായിരുന്നു.
ഐഎന്‍എസ് വിരാട് ഇന്ത്യന്‍ സേനയോട് വിടപറഞ്ഞതോടെ നിലവില്‍ ഇന്ത്യന്‍ നാവികസേനയുടെ ഏക വിമാനവാഹിനി കപ്പലാണ് വിക്രമാദിത്യ. കൊച്ചിന്‍ കപ്പല്‍ശാലയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന വിക്രാന്ത്-2 പുറത്തിറങ്ങുമ്പോള്‍ മാത്രമേ വിക്രമാദിത്യക്കു വിശ്രമിക്കാന്‍ അവസരം ലഭിക്കൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day