|    Dec 7 Wed, 2016 6:01 pm
FLASH NEWS

പുതുപ്പാടി: ഭരണസമിതിയുടെ നിലപാട് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്നു

Published : 15th November 2016 | Posted By: SMR

താമരശ്ശേരി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനു കാരണം ഭരണ മുന്നണി അംഗങ്ങളുടെ നിലപാടാണെന്ന് യുഡിഎഫ് പഞ്ചായത്ത് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇടതുമുന്നണിയിലെ അംഗങ്ങളുടെ ഭരണ പരിചയക്കുറവും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തലും പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തന്നെ താറുമാറാക്കിയ അവസ്ഥയിലാണ്. ഇതുമൂലം പല ഉദ്യോഗസ്ഥരും ലീവെടുക്കുകയും സ്ഥലം മാറി പോവുകയും ചെയ്തു. പുതുതായി ഇങ്ങോട്ട് വരാന്‍ പലര്‍ക്കും ഭയമാണെന്നും നേതാക്കള്‍ ആരോപിച്ചു.ഇടതു മുന്നണി അധികാരത്തിലുള്ള പുതുപ്പാടിയില്‍ പ്രസിഡന്റ് യുഡിഎഫുകാരനായതാണ് പ്രതിസന്ധിക്ക് കാരണമെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഭരണമേറ്റെടുത്തിട്ടു ഒരുവര്‍ഷമായിട്ടും ഒരു പട്ടിക ജാതിക്കാരനെ തങ്ങളുടെ തട്ടകത്തില്‍ നിന്നും വിജയിപ്പിച്ചെടുക്കാനും പ്രസിഡന്റാക്കാനും സാധിക്കാത്തവര്‍ ആരോപണമുന്നയിക്കാതെ രാജിവച്ചുപോവണമെന്നും പഞ്ചായത്തിലെ ജനങ്ങള്‍ക്ക് അടിയന്തരമായി ലഭിക്കേണ്ട ഒരു കാര്യവും നടക്കാത്തത് ഇടതുമുന്നണിയുടെ പരാജയമാണെന്നും നേതാക്കളായ ബിജു താന്നിക്കാം കുഴി, സി എ മുഹമ്മദ്, ബാബു പീറ്റര്‍, അഡ്വ. പി സി നജീബ്, അഷ്‌റഫ് ഒതയോത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day