|    Dec 8 Thu, 2016 11:25 am

പുതുപൊന്നാനി കടല്‍ത്തീരത്ത് മതേതര കൂട്ടായ്മ

Published : 31st October 2016 | Posted By: SMR

പൊന്നാനി: വര്‍ഗീയതക്കെതിരെ മതേതര മനസ്സുകളുടെ ഒത്തുചേരല്‍. രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പുതുപൊന്നാനി കടല്‍ത്തീരത്ത് വര്‍ഗീയതയെ പ്രതീകാത്മകമായി കടലിലൊഴുക്കി മതേതര കൂട്ടായ്മ രചിച്ചത്.
മതേതരത്വത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന ശശികല അടക്കമുള്ളവരെ പൊതുസമൂഹം ഒറ്റപ്പെടുത്തി ചെറുത്തു തോല്‍പ്പിക്കുമെന്ന ആഹ്വാനവുമായാണ് പുതുപൊന്നാനി കടല്‍ത്തീരത്ത് സര്‍ഗാത്മകമായ പ്രതിഷേധവുമായി മതേതര മനസ്സുകള്‍ ഒത്തുചേര്‍ന്നത്. ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികല  വര്‍ഗിയ പ്രസംഗത്തിനെതിരെ ‘പോരുന്നോ കടല്‍ കാണാന്‍ പൊന്നാനിയിലേക്ക്’മുദ്രാവാക്യവുമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പൊന്നാനികടല്‍ മുസ്‌ലിംകളുടേതാണെന്നാണ് ശശികല നേരത്തേ പ്രസംഗിച്ചിരുന്നത്.
കേരളത്തിലെ വിവിധ മതവിശ്വാസികള്‍ പരസ്പരം അറിഞ്ഞു കൊണ്ടുള്ള വിളക്ക് കണ്ണികളാണെന്നും ആ വിളക്ക് ഊതിക്കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നെന്നും സംഗമം ഉദ്ഘാടനം ചെയ്ത് മുന്‍ എംഎല്‍എ ടി എന്‍ പ്രതാപന്‍ പറഞ്ഞു. ചടങ്ങില്‍ വി ടി ബല്‍റാം എം എല്‍എയുടെ നേതൃത്വത്തില്‍ മണ്‍ചെരാത്കത്തിച്ച് വര്‍ഗീയതയെ പ്രതീകാത്മകമായി കടലിലൊഴുക്കി. മുന്‍ എംപി സി ഹരിദാസ്, അനൂപ് പങ്കെടുത്തു.ാേ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day