|    Dec 9 Fri, 2016 9:19 am
FLASH NEWS

പുതുച്ചേരി സ്‌കൂള്‍ ശാസ്ത്രമേള ; വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ അനുമതി

Published : 28th November 2016 | Posted By: SMR

മാഹി: പുതുച്ചേരി സംസ്ഥാനതല സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് പങ്കെടുക്കേണ്ടിയിരുന്ന മാഹിയിലെ അര്‍ഹരായ കുട്ടികള്‍ക്കുള്ള അവസരം നിഷേധിക്കുന്ന പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരേ രക്ഷിതാക്കളുടെ സമിതിയുടെ ഇടപെടല്‍ അര്‍ഹതനേടിയ കുട്ടികള്‍ക്കു തുണയായി. നാളെ മുതല്‍ പുതുച്ചേരിയില്‍ നടക്കുന്ന ശാസ്ത്രമേളയിലേക്ക് എല്‍പി, യുപി, ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ നിന്നായി ശാസ്ത്രം, ഗണിതം ഇനങ്ങളില്‍ 16ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ മുന്‍ സര്‍ക്കുലര്‍ പ്രകാരം ഒക്ടോബറില്‍ തന്നെ മാഹി റീജ്യനല്‍ ശാത്രമേള സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് നവംബര്‍ 10ന് ഇറക്കിയ ഉത്തരവില്‍ ഒരിനത്തിന്റെ ഒരു കുട്ടിയും ഒരു സ്‌കൂളില്‍നിന്നു ഒന്നിലധികം ഇനങ്ങളും അവതരിപ്പിക്കരുത് എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച സ്‌കൂളുകളിലെ ഇനത്തില്‍ ഒന്നാം സ്ഥാനത്തിനു മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. അര്‍ഹരായ കുട്ടികളെ സംസ്ഥാന ശാസ്ത്രമേളയില്‍നിന്ന് തഴയപ്പെടുന്ന നിലപാടിനെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ മാഹി മേഖല ജോയിന്റ് പിടിഎയും സ്‌കൂള്‍ പിടിഎയും തഴയപ്പെട്ട വിദ്യാര്‍ഥികളും പുതുച്ചേരി ലഫ്. ഗവര്‍ണര്‍, മാഹി എംഎല്‍എ, ഡയറക്ടര്‍, അഡ്മിനിസ്‌ട്രേഷന്‍, സിഇഒ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്ന് ഡോ. പിടിഎ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കി. ഇതോടെയാണു പ്രതീക്ഷയ്ക്കു വകനല്‍കിയത്. സംസ്ഥാന എന്‍എസ്‌യു വൈസ് പ്രസിഡന്റ് അലി അക്്ബര്‍ ഹാഷിം, മുന്‍ ആഭ്യന്തരമന്ത്രി ഇ വല്‍സരാജിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരില്‍ കണ്ട് അറിയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതുച്ചേരി വിദ്യാഭ്യാസ ഡയറക്ടര്‍ എല്‍ കുമാറിനോട് ശാത്രമേളയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹ—രിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാഹിയിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാനുള്ള മാഹി വിദ്യാഭ്യാസ മേലധ്യക്ഷനു വിദ്യാഭ്യാസ ഡയറക്ടര്‍ കൈമാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day