|    Dec 4 Sun, 2016 3:40 pm

പുതിയ സമാധാനക്കരാര്‍ ഇന്ന് ഒപ്പുവയ്ക്കുമെന്ന് കൊളംബിയ

Published : 24th November 2016 | Posted By: SMR

ബൊഗോട്ട: ഫാര്‍ക്ക് വിമതരുമായി ഇന്ന് പുതിയ സമാധാനക്കരാര്‍ ഒപ്പുവയ്ക്കുമെന്ന് കൊളംബിയന്‍ സര്‍ക്കാര്‍. മുന്‍ ധാരണ ഹിതപരിശോധനയില്‍ ജനങ്ങള്‍ തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ കരാര്‍. പുതുക്കിയ കരാര്‍ കോണ്‍ഗ്രസ്സിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
അതേസമയം, മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് വിമതരെ ശിക്ഷിക്കുന്നതുവരെ കരാര്‍ മുന്നോട്ട് പോവില്ലെന്ന് പ്രതിപക്ഷ സംഘങ്ങള്‍ പറഞ്ഞു. കരാര്‍ വിമതര്‍ക്ക് അനുകൂലമാണെന്ന് പ്രതിപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ അല്‍വാരോ യുറൈബ് ആരോപിച്ചു. 2.6 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ അഞ്ചു പതിറ്റാണ്ട് നീണ്ട ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്തുകയാണ് ധാരണയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകളായി പീഡിപ്പിക്കപ്പെടുകയും അനാഥരാക്കപ്പെടുകയും ചെയ്ത ദശലക്ഷക്കണക്കിന് കൊളംബിയക്കാരുടെ ചരിത്രത്തിലെ വേദനാജനകമായ അധ്യായം അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നതെന്ന് ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസ് പറഞ്ഞു. രണ്ടു മാസങ്ങള്‍ക്കുമുമ്പ് ലോക നേതാക്കളുടെ മുമ്പാകെയാണ് യഥാര്‍ഥകരാര്‍ ഒപ്പുവച്ചത്. എന്നാല്‍, ഒക്ടോബര്‍ രണ്ടിന് നടന്ന ഹിതപരിശോധന കരാര്‍ തള്ളുകയായിരുന്നു. കരാറിനെ 49 ശതമാനം പിന്തുണച്ചപ്പോള്‍ 50 ശതമാനം എതിര്‍ത്തു. ലോകരാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നാലുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുപക്ഷത്തിനും കരാറിലെത്തിച്ചേരാനായത്.
കൂട്ടക്കൊല, പീഡനം, ബലാല്‍സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍പ്പെട്ട വിമതര്‍ക്ക് പൊതുമാപ്പ് നല്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കനത്ത എതിര്‍പ്പാണ് ഫാര്‍ക്കിന്റെ ഇരയായവര്‍ ഉന്നയിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day